ഖത്തറിൽ കനത്ത മഴയും കാറ്റും മിന്നലും; ഞായറാഴ്ചവരെ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.
ദോഹ: ഖത്തറിൽ ഇടിമിന്നലോടെയുള്ള കനത്ത മഴയും കാറ്റും. മഴയും കാറ്റും ഞായറാഴ്ച വരെ തുടരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) കാലാവസ്ഥാ റിപ്പോർട്ടിൽ പറഞ്ഞു.
തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടി ശക്തമായ കാറ്റും, ആലിപ്പഴ വർഷവും അനുഭവപ്പെടുന്നുണ്ട്. കൂടുതൽ ശ്രദ്ധിക്കുകയും കടലിൽ പോകുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് ക്യുഎംഡി അവരുടെ ഔദ്യോഗിക അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു.

ഇന്ന് ഉച്ചതിരിഞ്ഞ് ചില പ്രദേശങ്ങളിൽ ഇടിമിന്നൽ ഉണ്ടായി. അൽ വഖ്റയിൽ മണിക്കൂറിൽ 39 കി.മീറ്റർ വരെ വേഗതയിൽ കാറ്റ് വീശി, ഏറ്റവും ഉയർന്ന മഴ റിപ്പോർട്ട് 9.1 mm, ആണ്.

ഇടക്കിടെയുള്ള ഇടിമിന്നലിനുള്ള സാധ്യത രാജ്യത്ത് തുടരും, ഞായറാഴ്ച വരെ ഇടിയോട് കൂടിയ മഴക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകുമെന്നും ചില പ്രദേശങ്ങളിൽ പൊടിക്കാറ്റും ആലിപ്പഴ വീഴ്ചയും ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.

അതിവേഗ കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുന്നതിനാൽ ഈ കാലയളവിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക അക്കൗണ്ടുകളിലൂടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പിന്തുടരണമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് എല്ലാവരോടും അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa