Wednesday, April 16, 2025
Saudi ArabiaTop Stories

കോവിഡ് 19: സൗദിയിൽ ഇന്ന് 7 മരണം; ഇന്നും റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം 1,300 ന് മുകളിൽ തന്നെ.

റിയാദ്: സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ ബാധിതരുടെ എണ്ണം മൂന്നാം ദിവസവും 1,300 ന് മുകളിൽ തന്നെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,344 പുതിയ കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസവും റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണവും 1,300 ന് മുകളിലായിരുന്നു.

7 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ മരണപ്പെട്ടത്. ഇതോടെ രോഗം സ്ഥിരീകരിച്ചതിന് ശേഷം രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 169 ആയി.

സൗദിയിൽ കൊറോണ ബാധിച്ച ആകെ രോഗികളുടെ എണ്ണം 24,097 ആയിട്ടുണ്ട്. ഇന്ന് റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദിലാണ്. 282 പേരിലാണ് റിയാദിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

മദീനയിൽ 237 ഉം, മക്കയിൽ 207 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. ജുബൈലിൽ 171 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, ഇന്നലെ വരെ നാലാമതായി ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായിരുന്ന ജിദ്ദയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 124 ആയി കുറഞ്ഞിട്ടുണ്ട്.

3,555 പേർ രാജ്യത്ത് ഇതുവരെ കൊറോണ ബാധയിൽ നിന്നും മുക്തരായിട്ടുണ്ട്. 392 പേരാണ് പുതുതായി രോഗത്തിൽ നിന്നും മുക്തരായവർ. ഇന്നലത്തേതിൽ നിന്നും കൂടുതൽ പേർ ഇന്ന് രോഗമുക്തരായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa