അബൂദബിയിൽ കോവിഡ് ബാധിച്ച് 2 മലയാളികൾ മരിച്ചു
അബുദാബിയിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു. കോവിഡ് 19 ലക്ഷണങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മലപ്പുറം തിരൂർ സ്വദേശി മുസ്തഫയും പത്തനം തിട്ട സ്വദേശി പ്രകാശ് കൃഷ്ണനുമാണ് മരിച്ചത്.
അബൂദബിയിൽ ജോലിയിലിരിക്കെയാണ് തിരൂർ മുത്തൂർ സ്വദേശി പാലപ്പെട്ടി മുസ്തഫക്ക് കോവിഡ് ബാധിക്കുന്നത്. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി ഇദ്ദേഹം ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. 62 വയസായിരുന്നു. മൃതദേഹം കോവിഡ് ബാധിതർക്കുള്ള പ്രോട്ടോക്കോൾ അനുസരിച്ച് അബൂദബി ബനിയാസ് ഖബർസ്ഥാനിൽ ഖബറടക്കിയതായി ബന്ധുക്കൾ പറഞ്ഞു.
ഭാര്യ:റംല, മക്കൾ: അനീഷ, റംസിസ്, സഹോദരങ്ങൾ: ബഷീർ, ഷംസുദ്ധീൻ, പരേതനായ അബ്ദുസ്സലാം, സുഹറ, സഫിയ.
അബൂദബി മുസഫയിൽ മരണപ്പെട്ട പത്തനംതിട്ട സ്വദേശി ഇലന്തൂർ ഇടപ്പുരയിൽ പ്രകാശ് കൃഷ്ണൻ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആണ് മരിച്ചത്. 55 വയസായിരുന്നു.

ഒന്നര ആഴ്ച മുന്‍പാണ് ഇദ്ദേഹം പനി ബാധിച്ച് ചികിത്സ തേടിയത്. ഇന്ന് മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. പ്രകാശ് കൃഷ്ണൻ 24 വര്‍ഷമായി അബൂദബിയിലെത്തിയിട്ട്.
ഭാര്യ: അമ്പിളി. മക്കള്‍: ആകാശ്, അശ്വതി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa