Saturday, April 19, 2025
Saudi ArabiaTop Stories

ഷോപ്പിംഗിനിറങ്ങുന്നവർ പാലിക്കേണ്ട 6 മുൻകരുതലുകളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തുന്നു

റിയാദ്: നിലവിലെ അവസ്ഥയിൽ ഷോപ്പിംഗിനു പോകുന്ന സ്വദേശികളും വിദേശികളും പാലിക്കേണ്ട പ്രധാനപ്പെട്ട 6 മുൻകരുതലുകളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.

1.വീടുകളിലെ പ്രായമേറിയ ആളുകളെയും മറ്റു മാറാ വ്യാധികൾ ഉള്ളവരെയും ഷോപ്പിംഗിനു അയക്കാതിരിക്കുക. പുറത്ത് നിന്നുള്ള ആവശ്യ പൂർത്തീകരണത്തിനായി ആരോഗ്യമുള്ളവർ മാത്രം ഇറങ്ങുക.

2.പുറത്തിറങ്ങുന്നവർ മെഡിക്കൽ മാസ്കോ തുണി കൊണ്ടുള്ള മാസ്കോ നിർബന്ധമായും ധരിക്കുക. അത് വൈറസുകളെ മറ്റുള്ളവരിലേക്ക് പടരുന്നതിനെ തടയാൻ സഹായിക്കും.

3.ഷോപ്പിംഗ് നടത്തുന്ന സമയത്തും ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തിരക്കുള്ള ഏരിയകൾ ഒഴിവാക്കുക എന്നത് അതിൽ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രാലായ വാക്താവ് ഓർമ്മപ്പെടുത്തുന്നു.

4.അതോടൊപ്പം തിരക്കുള്ള സമയം ഒഴിവാക്കി ഷോപ്പിംഗിനു ഏറ്റവും അനുയോജ്യമായ സമയം തെരഞ്ഞെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

5.ഷോപ്പിംഗ് നടത്തുന്നതിനായി ഷോപ്പിംഗ് മാളുകളിലേക്കോ കടകളിലേക്കോ എത്തുന്ന സമയത്ത് സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തരുത് എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഒരാളിൽ നിന്നും ഒന്നര മീറ്റർ അകലം പാലിച്ചിരിക്കണം.

6.ഇടക്കിടെ കൈകൾ ശുദ്ധമാക്കുക. പൂർണ്ണമായും വൃത്തിയുള്ളതാണെന്ന് ബോധ്യപ്പെടാതെ ഒരു സ്ഥലത്തും തൊടാതിരിക്കുക. ഷോപ്പിംഗ് കഴിഞ്ഞതിനു ശേഷം പണമിടപാട് കാർഡ് വഴി മാത്രം നടത്തുക തുടങ്ങിയ നിർദ്ദേശങ്ങളും ആരോഗ്യ മന്ത്രാലയ വാക്താവ് നൽകുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്