Wednesday, April 16, 2025
Saudi ArabiaTop Stories

2030 ൽ മുസ്‌ലിംകൾ 36 റമളാൻ നോമ്പുകൾ നോൽക്കേണ്ടി വരും

ജിദ്ദ: ഗോള ശാസ്ത്ര കണക്കുകൾ പ്രകാരം 2030 ൽ മുസ്‍ലിംകൾ 36 റമളാൻ നോമ്പുകൾ നോൽക്കേണ്ടി വരുമെന്ന് അൽ ഖസീം യൂണിവേഴ്സിറ്റി കാലാവസ്ഥാ വിഭാഗം പ്രഫസർ ഡോ: അബ്ദുല്ല അൽ മുസ്നദ് സൂചിപ്പിച്ചു.

2030 ൽ റമളാൻ മാസം രണ്ട് തവണ ആഗതമാകുന്നത് കൊണ്ടാണിത്. ആദ്യം ജനുവരി 5 നായിരിക്കും റമളാനിൻ്റെ ആഗമനം. അതേ വർഷം ഡിസംബർ 26 നും റമളാൻ വീണ്ടും ആഗതമായേക്കും.

ഡിസംബറിൽ ലഭിക്കുന്ന 6 ദിവസത്തെ നോംബ് അടക്കമായിരിക്കും ആകെ 36 റമളാൻ നോംബ് 2030 ൽ ലഭിക്കുക. ജനുവരിയിൽ ഹിജ്ര വർഷം 1451 പ്രകാരവും ഡിസംബറിൽ ഹിജ്ര വർഷം 1452 പ്രകാരവും ആയിരിക്കും റമളാൻ നോംബ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്