സൗദിയിൽ കർഫ്യൂ പൂർണ്ണമായും ഒഴിവാക്കുമെന്ന പ്രചാരണത്തോട് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു
ജിദ്ദ: സൗദിയിൽ കർഫ്യൂ പൂർണ്ണമായും ഒഴിവാക്കുമെന്ന ചില പ്രചാരണങ്ങളൊട് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി ശക്തമായ ഭാഷയിൽ പ്രതികരിച്ചു.

കൊറോണ പോലുള്ള നിലവിലെ അതി പ്രധാാനമായ അവസ്ഥ നില നിൽക്കുംബോഴും ചില വ്യക്തികൾ തികച്ചും വസ്തുതക്ക് നിരക്കാത്ത വാർത്തകൾ പ്രചരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയാ വാക്താവ് വിമർശിച്ചു.
സോഷ്യൽ മീഡിയകളിൽ കർഫ്യൂ ഉടൻ നിർത്തലാക്കുന്നതായ തരത്തിൽ ചില വ്യാജ ക്ളിപുകൾ പ്രചരിച്ചിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ചില വ്യക്തികൾ നെഗറ്റീവ് സമീപനങ്ങളിലൂടെ തങ്ങളുടെ സ്വാധീനം മറ്റുള്ളവരിൽ ചെലുത്താനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഭ്യൂഹങ്ങൾ സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുന്നതിനു ലക്ഷ്യം വെച്ചുള്ളതാണെന്നും അത് അപകീർത്തികരവും അധിക്ഷേപകരവുമായ കിംവദന്തികൾ പ്രചരിപ്പിക്കുന്നുവെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.

എല്ലായ്പ്പോഴും ഔദ്യോഗിക വാർത്താ ഏജൻസികളെയും ഔദ്യോഗിക വൃത്തങ്ങളെയുമാണ് ആശ്രയിക്കേണ്ടത്. ഓഫീഷ്യൽ വെബ്‌സൈറ്റുകൾ 24 മണിക്കൂറും ലഭ്യമാണ്, അവ നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുകയും ഏറെ സുതാര്യതയോടെയും വാർത്തകൾ എത്തിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa