മാളുകളിൽ സൗദി വനിതകൾ ജോലി പുനരാരംഭിച്ചു
ജിദ്ദ: രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും മാളുകളിൽ സൗദി വനിതാ ജീവനക്കാർ ബുധനാഴ്ച മുതൽ ജോലി പുനരാരംഭിച്ചതായി സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.

റമളാൻ 6 മുതൽ 20 വരെ കർഫ്യുവിൽ ഇളവ് അനുവദിച്ചതിനെത്തുടർന്ന് മാളുകൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചതിനെത്തുടർന്നാണു സൗദി വനിതാ ജിവനക്കാർ ജോലിക്കെത്തിത്തുടങ്ങിയത്.
സ്ത്രീകൾക്കുള്ള വസ്ത്രങ്ങൾ വിൽക്കുന്ന ഒരു ഷോപ്പിൽ ജോലി ചെയ്യുന്ന ആലിയ എന്ന സൗദി വനിത ഈ ജോലി തൻ്റെ പ്രധാന വരുമാനം എന്നതിലുപരി ഈ സമയത്ത് ജോലി ചെയ്യുന്നതിലൂടെ ലഭിക്കുന്ന അനുഭവം ഭാവിയിൽ ഗുണം ചെയ്യുമെന്നും പറയുന്നു.
മാളുകളിലും മാർക്കറ്റുകളിലും കസ്റ്റമേഴ്സിൻ്റെ പൊതു സുരക്ഷയ്ക്കായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ തങ്ങൾ എല്ലായ്പ്പോഴും കസ്റ്റമേഴ്സിനെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് ഒരു ഷോപ്പിൻ്റെ മാനേജർ ആയ നൂറ അബ്ദുല്ല പറഞ്ഞു

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ഭരണകൂടം സ്വകാര്യമേഖലയ്ക്ക് നൽകിയ എല്ലാ സാമ്പത്തിക സഹായത്തിനും സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജവിനോടും ജീവനക്കാർ ഏകകണ്ഠമായി നന്ദി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa