ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ അടുത്ത 6 മാസത്തേക്ക് തൊഴിലാളിയുടെ ശമ്പളം 40 ശതമാനം വരെ കുറക്കാം; അതോടൊപ്പം ജോലി സമയവും കുറക്കണം

ജിദ്ദ: കൊറോണ പ്രതിസന്ധി കാരണം സ്വകാര്യ മേഖലക്കുള്ള തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തി സൗദി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം തീരുമാനം ഇറക്കി. അടുത്ത ആറു മാസത്തേക്കാണു നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുള്ളത്.

പുതിയ നിയമ പ്രകാരം തൊഴിലാളിയുടെ ശമ്പളം തൊഴിലുടമക്ക് 40 ശതമാനം വരെ കുറക്കാൻ സാധിക്കും. ഇതിനെ എതിർക്കാൻ തൊഴിലാളിക്ക് സാധിക്കില്ല.

അതേ സമയം ഇങ്ങനെ ശമ്പളം കുറക്കുന്നതിനനുസൃതമായി തൊഴിൽ സമയവും ചുരുക്കണം എന്നത് നിബന്ധനയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ റമളാനിൽ ശംബളം കുറക്കുന്നതിനു അനുവാദമില്ല. കാരണം റമളാനിൽ യഥാർത്ഥ തൊഴിൽ സമയം 6 മണിക്കൂറായാണു നിശ്ചയപ്പെടുത്തിയിട്ടുള്ളത്. ശംബളം കുറക്കുന്നത് റമളാൻ ആണെങ്കിലും അല്ലെങ്കിലും യഥാർത്ഥ തൊഴിൽ സമയത്തിനനുസൃതമായിട്ടായിരിക്കും എന്നും മന്ത്രാലയം വ്യക്തമാക്കി.

വാർഷികാവധി നൽകുംബോൾ യഥാർത്ഥ തൊഴിൽ സമയത്തിനനുസൃതമായ ലീവ് സാലറി തൊഴിലാളിക്ക് നൽകണം. ആറു മാസത്തിനുള്ളിൽ ജീവനക്കാരുടെ വാർഷികാവധി തൊഴിലുടമക്ക് ക്രമീകരിക്കാം.

സാഹചര്യങ്ങൾക്കനുസരിച്ച് സമയ ബന്ധിതമായി എല്ലാ തൊഴിലാളികൾക്കും വാർഷികാവധി നൽകുന്നതിനും തൊഴിലുടമക്ക് സാധിക്കും. ശംബളമില്ലാത്ത ലീവിനു തൊഴിലാളി അപേക്ഷിച്ചാൽ തൊഴിലുടമ അംഗീകരിക്കണം എന്നും വ്യവസ്ഥയുണ്ട്.

ഗവണ്മെൻ്റിൽ നിന്ന് സഹായങ്ങൾ ലഭ്യമാകാതിരിക്കുകയും പ്രതിസന്ധി 6 മാസമായിട്ടും തീരാതിരിക്കുകയും ചെയ്താൽ തൊഴിലാളികളുമായുള്ള കരാർ റദ്ദാക്കാൻ തൊഴിലുടമക്ക് അനുവാദമുണ്ട്. പ്രതിസന്ധി തുടരുകയാണെങ്കിൽ കരാർ റദ്ദാക്കാൻ തൊഴിലാളിക്കും അവകാശമുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്