ചൊവ്വാഴ്‌ച, ജൂൺ 9, 2026
GCCTop Stories

ആദ്യഘട്ടം: കേരളത്തിലേക്കുള്ള വിമാനങ്ങൾ അറിയാം.

കേന്ദ്രം പ്രവാസികൾക്ക് നാട്ടിലേക്ക് പറക്കാനുള്ള അനുമതി നൽകിയതിനു പിന്നാലെ ആദ്യ ഘട്ട വിമാനങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു.

ഇതനുസരിച്ച് ഒന്നാം ദിനത്തില്‍ അബൂദബി-കൊച്ചി, ദുബൈ-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ഖത്തര്‍-കൊച്ചി എന്നീ സെക്ടറുകളിലാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ഉണ്ടാവുക.

രണ്ടാം ദിനത്തിൽ ബഹറൈനിൽ നിന്ന് ഒരു ഫ്ലൈറ്റ് മാത്രമാണ് കേരളത്തിലേക്കുള്ളത്, മനാമയിൽ നിന്ന് കൊച്ചിയിലേക്ക്. എന്നാൽ അന്നേ ദിവസം ചെന്നൈ യിലേക്ക്ദുബൈയിൽ നിന്ന് രണ്ട് ഫ്ലൈറ്റുകൾ ഉണ്ട്.

മൂന്നാം ദിനം കുവൈത്ത് സിറ്റി-കൊച്ചി, മസ്കത്ത്-കൊച്ചി, എന്നീ സെക്ടറുകളിലായി രണ്ട് വിമാനങ്ങളുണ്ട്.

നാലാം ദിനം ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു വിമാനം മാത്രമാണ് ഉള്ളത്. മലേഷ്യയിൽ നിന്ന് കൊച്ചിയിലേക്കും കുവൈറ്റിൽ നിന്ന് ചെന്നൈയിലേക്കും ഫ്ലൈറ്റുണ്ട്.

അഞ്ചാം ദിനം സൌദിയിൽ നിന്ന് ദമ്മാം-കൊച്ചി, ബഹറൈനിൽ നിന്ന് മനാമ-കോഴിക്കോട്, യുഎഇ യിൽ നിന്ന് ദുബൈ-കൊച്ചി എന്നിങ്ങനെയാണ് സര്‍വീസുകള്‍.

ആറാം ദിനത്തിൽ കേരളത്തിലേക്ക് ഗൾഫ് മേഖലയിൽ നിന്ന് സർവീസുകളൊന്നും ഇല്ല. മലേഷ്യയിൽ നിന്ന് കൊച്ചിയിലേക്കും ഒമാനിൽ നിന്നും യുകെ യിൽ നിന്നും ചെന്നൈയിലേക്ക് ഫ്ലൈറ്റുണ്ട്.

ഏഴാം ദിനം കുവൈത്ത്-കോഴിക്കോട്, ജിദ്ദ-കൊച്ചി എന്നീ സെക്ടറുകളിലായി കേരളത്തിലേക്ക് രണ്ട് വിമാന സര്‍വീസുകൾ ആണുണ്ടാവുക.

നിലവിൽ പ്രഖ്യാപിച്ചതനുസരിച്ച് ഏഴാം തിയ്യതി മുതൽ ഉള്ള ഒരാഴ്ചത്തേക്കുള്ള പട്ടിക പ്രകാരമാണിത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group