റിയാദിൽ ഹെൽത്ത് ഇൻസ്പക്ടർ ആയി ചമഞ്ഞ് പണം തട്ടിയ വിദേശി പിടിയിൽ
റിയാദ്: ഹെൽത്ത് ഇൻസ്പക്ടർ ആയി ചമഞ്ഞ് പണം തട്ടിയ വിദേശിയെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വാക്താവ് കേണൽ ഷാകിർ അൽ തുവൈജിരി അറിയിച്ചു.

യമനി പൗരനാണു തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ബത്ഹയിലെ ഒരു പ്രൈവറ്റ് മെഡിക്കൽ സെൻ്ററിലും ബത്ഹയിലെയും അൽ മനാറിലെയും രണ്ട് ഫാർമസികളിലുമാണ് ഇയാൾ കയറി പണം തട്ടിയത്.
10,000 റിയാൽ തട്ടിപ്പിലൂടെ കൈക്കലാക്കിയതിനു പുറമെ മെഡിക്കൽ സെൻ്ററിൻ്റെ ഒരു കാറും ഇയാൾ മോഷ്ടിക്കാൻ ശ്രമിച്ചതായി പോലീസ് വാക്താവ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
