ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

ആദ്യ ഘട്ടത്തിൽ കേരളത്തിൽ എത്തുക വളരെ കുറച്ച് പ്രവാസികൾ മാത്രം

കരിപ്പൂർ: കൊറോണ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണം ആദ്യ ഘട്ടത്തിൽ വളരെ കുറവായിരിക്കും എന്നാണു സൂചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ആദ്യത്തെ അഞ്ച് ദിവസങ്ങളിലായി 2250 പ്രവാസികളായിരിക്കും എത്തുക. ഇവർ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ എയർപോർട്ടുകളിലായിരിക്കും എത്തുകയെന്നും മുഖ്യ മന്ത്രി വ്യക്തമാക്കി.

4,42,000 പേർ തിരിച്ചു വരാൻ രെജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും മുൻഗണനാ പ്രകാരമുള്ള 1,69,136 പേർ തിരിച്ചു വരുമെന്നാണു സംസ്ഥാനത്തിൻ്റെ കണക്കു കൂട്ടൽ. അതേ സമയം കേന്ദ്ര ഗവണ്മെൻ്റ് ആകെ 80000 പേരെയാണു കേരളത്തിലേക്ക് കൊണ്ടുവരികയെന്ന് വിവരമുണ്ടെന്നും മുൻഗണനാ വിഭാഗത്തിൽ പെട്ടവരെ നാട്ടിലെത്തിക്കണമെന്ന് കേന്ദ്ര ഗവണ്മെൻ്റിനോട് ആവശ്യപ്പെടുകയാണെന്നും മുഖ്യ മന്ത്രി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്