സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവർ ശ്രദ്ധിക്കുക; കൊറോണ മുൻ കരുതൽ നിയമങ്ങൾ പാലിക്കാത്ത 68 സ്ഥാപനങ്ങൾ അടപ്പിച്ചു
റിയാദ്: കൊറോണ മുൻ കരുതൽ നിയമങ്ങൾ പാലിക്കാത്ത 68 വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചതായി റിയാദ് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ നാലു ദിവസങ്ങളിലായുള്ള പരിശോധനകളിലാണു ഇത്രയും സ്ഥാപനങ്ങൾ അടപ്പിച്ചത്. സ്ഥാപനങ്ങൾക്ക് പരമാവധി പിഴ ചുമത്തുകയും സ്ഥാപനമുടകളെ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് മറ്റു നിയമ നടപടികൾക്കായി കൈമാറുകയും ചെയ്തു.
കഴിഞ്ഞ ദിവസം കൊറോണ മുൻ കരുതൽ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ശിക്ഷാ നടപടികളെക്കുറിച്ച് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
വ്യക്തികളോ സ്ഥാപനങ്ങളോ കൊറോണ പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തിയാൽ 1000 റിയാൽ മുതൽ 1 ലക്ഷം റിയാൽ വരെ പിഴ നൽകുകയോ 6 മാസം വരെ തടവോ രണ്ട് ശിക്ഷയും ഒരുമിച്ച് അനുഭവിക്കുകയോ ചെയ്യേണ്ടി വരും. സ്ഥാപനം 6 മാസം വരെ അടച്ചിടുകയും ചെയ്യും.

അതേ സമയം നിയമ ലംഘനങ്ങൾ നടത്തുന്നത് വിദേശികളാണെങ്കിൽ അവരെ ശിക്ഷാ നടപടികൾക്ക് ശേഷം നാടു കടത്തുമെന്നും സൗദിയിലേക്ക് എന്നെന്നേക്കുമായി പ്രവേശന വിലക്കേർപ്പെടുത്തുകയും ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa