Thursday, May 8, 2025
QatarTop Stories

മെയ് അവസാനത്തോടെ 80 നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവെയ്സ്.

ദോഹ: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന വിമാനങ്ങൾക്കുള്ള പ്രവേശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് അനുസൃതമായി മെയ് അവസാനത്തോടെ ലോകത്തെ 80 ഓളം എയർപോർട്ടുകളിലേക്ക് സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേയ്സ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.

മെയ് അവസാനത്തോടെ വിവിധ രാജ്യങ്ങളിലെ 52 ലക്ഷ്യ സ്ഥാനങ്ങളിലേക്കും ജൂണ്‍ മാസം അവസാനത്തോടെ 80 ലക്ഷ്യ സ്ഥാനങ്ങളിലേക്കും തങ്ങളുടെ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. 

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒട്ടുമിക്ക രാജ്യങ്ങളും അന്താരാഷ്ട്ര, അഭ്യന്തര യാത്രാ സൗകര്യങ്ങൾ നിർത്തലാക്കിയിരുന്നു. കാർഗോ വിമാനങ്ങൾ മാത്രമാണ് സർവീസ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ് വിവിധ രാജ്യങ്ങളിലേക്ക് ചരക്കുകളും അവശ്യ വസ്തുക്കളും എത്തിക്കുന്നതില്‍ സ്തുത്യർഹമായ പങ്കു വഹിച്ചിരുന്നു. 

കൂടാതെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഖത്തർ പൗരന്മാരടക്കം നിരവധി ആളുകളെ അവരുടെ സ്വദേശങ്ങളിലേക്ക് തിരിച്ചെത്തിക്കുന്നതിൽ ഖത്തര്‍ എയര്‍വേയ്‌സ് നിരവധി സര്‍വീസുകളാണ് നടത്തിയത്.

നിലവില്‍ 30 ലധികം ഇന്റർനാഷണൽ സർവീസ് ഖത്തര്‍ എയര്‍വേയ്‌സ് നടത്തുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa