മക്കയുടെ ആ ചിത്രം ഹെറോഡോട്ടസ് വരച്ചതോ?
ജിദ്ദ: വിശുദ്ധ മക്കയുടെ പുരാതന ചിത്രമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ചിത്രത്തെക്കുറിച്ച് കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻ്റ് ആർക്കിവ്സ് വിശദീകരണം നൽകി.

കഅബയുടെയും ചുറ്റുഭാഗത്തെ കെട്ടിടങ്ങളുടെയും ദൃശ്യങ്ങൾ അടങ്ങിയ പ്രസ്തുത ചിത്രം ഗ്രീക്ക് ചരിത്രകാരൻ ഹെറോഡോട്ടസ് ബി സി 532 ൽ വരച്ചതാണെന്ന രീതിയിലാണു പ്രചരിക്കുന്നത്.
എന്നാൽ ഈ വിവരം ശരിയല്ലെന്നും ഹെറോഡോട്ടസ് അറേബ്യൻ ഉപദ്വീപ് സന്ദർശിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന ചിത്രം ഒരു സിനിമയുടെ സാങ്കല്പിക ലൊക്കേഷനാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa