കോവിഡ് 19: സൗദിയിൽ 1,793 പുതിയ കേസുകൾ; രോഗം സുഖമായവർ ഇന്നും ആയിരത്തിന് മുകളിൽ.
ജിദ്ദ: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളതിൽ 1,793 പേരിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 25 ശതമാനം വിദേശികളും, 75 ശതമാനം സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 33,731 ആയി ഉയർന്നു.
തുടർച്ചയായ മൂന്നാം ദിവസവും രോഗമുക്തരായവരുടെ എണ്ണത്തിൽ വർദ്ധനവ്. 1,015 പേരാണ് പുതുതായി രോഗത്തിൽ നിന്നും സുഖം പ്രാപിച്ചവർ. ഇതോടെ രോഗം സുഖമായവരുടെ എണ്ണം 7,798 ആയി ഉയർന്നു.
ഒരു സ്വദേശിയും, 9 വിദേശികളുമടക്കം 10 പേരാണ് ഇന്ന് മരണപ്പെട്ടത്. ഇതുവരെയായി ആകെ 219 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവർ. 389,659 പേരിലാണ് ഇതുവരെയായി കോവിഡ് ടെസ്റ്റ് നടത്തിയത്.
മദീനയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. 396 പേർക്കാണ് മദീനയിൽ രോഗം സ്ഥിരീകരിച്ചത്. ജിദ്ദയിൽ 315 ഉം, മക്കയിൽ 254 ഉം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
റിയാദ്, ദമ്മാം, അൽഖോബാർ എന്നിവിടങ്ങളിൽ യഥാക്രമം 194, 171, 120 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ജുബൈലിൽ 48 ഉം, ഖതീഫിലും, ഹുഫൂഫിലും 40 വീതം കേസുകളും റിപ്പോർട്ട് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa