മസ്ജിദുൽ ഹറാമിൽ ഓട്ടോമാറ്റിക്കായി അണു മുക്തമാകുന്ന ഗേറ്റുകൾ സ്ഥാപിച്ചു
മക്ക: മസ്ജിദുൽ ഹറാമിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ഓട്ടോമാറ്റിക്കായി അണു മുക്തമാക്കുന്ന ഗേറ്റുകൾ ഇരു ഹറം കാര്യം വകുപ്പ് സ്ഥാപിച്ചു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം നടത്തിയ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഈ നൂതന ഗേറ്റുകൾ സാനിറ്റൈസർ സ്പ്രേ ഉപയോഗിച്ച് ആളുകളെ അണുവിമുക്തമാക്കും. കൂടാതെ 6 മീറ്റർ ദൂരെ നിന്ന് താപനില പരിശോധിക്കുന്നതിനായി തെർമൽ ക്യാമറകളും ഒരേ സമയം നിരവധി ആളുകളുടെ താപനില വേഗത്തിൽ അറിയുന്നതിനുള്ള ഒരു സ്മാർട്ട് സ്ക്രീനും സജ്ജീകരിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa