Friday, November 15, 2024
Top StoriesWorld

കൊറോണ ബാധിച്ച് മരിച്ച ഈജിപ്ഷ്യൻ ഡോക്ടർ ഐസിയുവിൽ കിടക്കുംബോൾ അയച്ച വോയ്സ് മെസ്സേജ് ശ്രദ്ധേയമാകുന്നു

വെബ്ഡെസ്ക്: കൊറോണ ബാധിച്ച് മരിച്ച ഈജിപ്ഷ്യൻ ഡോക്ടർ ഐ സി യുവിൽ നിന്ന് തൻ്റെ സഹപ്രവർത്തകർക്കയച്ച വോയ്സ് മെസ്സേജ് ശ്രദ്ധേയമാകുന്നു.

ഈജിപ്തിലെ ഒരു പ്രവിശ്യയിൽ സ്വന്തമായി ഒരു ഹോസ്പിറ്റൽ നടത്തുന്ന അഹ്മദ് ദ്രാസ് എന്ന ഡോക്ടറാണു തൻ്റെ സഹപ്രവർത്തകർക്ക് പ്രചോദനം നൽകുന്ന വോയ്സ് മെസ്സേജ് അയച്ചത്.

വോയ്സ് മെസ്സേജിൽ തൻ്റെ സഹ പ്രവർത്തകരോട് തങ്ങളുടെ ജോലി ഒരു ഭയവും കൂടാതെ തുടരാൻ ഡോക്ടർ ദ്രാസ് ആവശ്യപ്പെടുന്നു.

അതോടൊപ്പം ലോകം മുഴുവൻ നശിക്കാതിരിക്കാൻ ഭയത്തിനു അടിയറവ് പറയാതെ തങ്ങളുടെ പരമാവധി ശ്രമങ്ങൾ ചെയ്യാനും അദ്ദേഹം തൻ്റെ സഹപ്രവർത്തകർക്കയച്ച സന്ദേശത്തിൽ പറയുന്നുണ്ട്.

വെള്ളിയാഴ്ചയായിരുന്നു ഡോ: ദ്രാസ് മരിച്ചത്. ഇതോടെ ഈജിപ്തിൽ ഇത് വരെ കൊറോണ ബാധിച്ച് മരിച്ച ഡോക്ടർമാരുടെ എണ്ണം 9 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്