Sunday, April 20, 2025
Saudi ArabiaTop Stories

സൗദികളെ പാർട്ട് ടൈം ജോലിയിൽ നിയമിക്കുന്നതിനുള്ള വ്യവസ്ഥകൾ അംഗീകരിച്ചു; നിതാഖാത്തിൽ പരിഗണിക്കും

ജിദ്ദ: സൗദി പൗരന്മാർക്കുള്ള പാർട്ട് ടൈം ജോലികൾക്കുള്ള വ്യവസ്ഥകൾ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-റാജ്ഹി അംഗീകരിച്ചു. ജൂലൈയിലാണു ഇത് പ്രാബല്യത്തിൽ വരിക.

ഒരു പാർട്ട് ടൈം ജോലിക്കാരന്റെ ജോലി സമയം സ്ഥാപനത്തിലെ സാധാരണ പ്രവൃത്തി സമയത്തിന്റെ പകുതിയായിരിക്കണമെന്ന് മന്ത്രാലയം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഒരു സൗദി തൊഴിലുടമയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിൽ പാർട്ട് ടൈം വർക്ക് കരാറിൽ ജോലി ചെയ്യുന്ന ഏതൊരു ജീവനക്കാരനെയും നിതാഖാത്തിലെ സൗദിവത്ക്കരണ ശതമാനത്തിൽ പരിഗണിക്കും. പാർട്ട് ടൈം വർക്കർ എന്ന നിലയിൽ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിലും (ഗോസി) രജിസ്റ്റർ ചെയ്യും.

നിതാഖാത്തിലെ സൗദിവത്ക്കരണ ശതമാനത്തിൽ പാർട്ട് ടൈം സൗദി തൊഴിലാളിയെ ഒരു മുഴുവൻ സമയ സൗദി ജോലിക്കാരന്റെ മൂന്നിലൊന്നായി കണക്കാക്കും.

ഒരു തൊഴിലാളിയെ ഒരു തൊഴിലുടമ പ്രതിമാസം 95 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിക്കരുതെന്ന് നിയമം അനുശാസിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്