Thursday, November 28, 2024
QatarTop Stories

മുടങ്ങിയ വിമാനത്തിന് നാളെ വൈകുന്നേരം പുറപ്പെടാൻ അനുമതി.

ദോഹ: സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയ ദോഹ തിരുവനന്തപുരം എയർ ഇന്ത്യ സര്‍വീസ് നാളെ പുറപ്പെടുമെന്ന് പുതിയ അറിയിപ്പ്. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

നാളെ വൈകീട്ട് ഖത്തർ സമയം 4.30ന് പുറപ്പെടുന്ന വിമാനം ബുധനാഴ്ച്ച പുലര്‍ച്ചെ 12.40ന് തിരുവനന്തപുരത്തെത്തും. കേന്ദ്ര വിദേശകാര്യമന്ത്രാലയും നോര്‍ക്കയും ഇക്കാര്യം സ്ഥിരീകരിച്ചു.

യാത്രക്കാരില്‍ നിന്ന് പണം വാങ്ങി സര്‍വീസ് നടത്തുന്നതാണ് ദോഹ-തിരുവനന്തപുരം വിമാനത്തിന് അനുമതി നിഷേധിക്കാന്‍ കാരണമെന്ന് ഖത്തര്‍ വ്യക്തമാക്കിയതായി വാർത്തകൾ വന്നിരുന്നു.

എയര്‍ ഇന്ത്യ പണം വാങ്ങിയുള്ള സാധാരണ സര്‍വീസാണ് നടത്തുന്നതെങ്കില്‍, യാത്രക്കാരെ തിരിച്ചെത്തിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് തയ്യാറാണെന്ന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തെ ഖത്തര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇത് നിഷേധിക്കുകയായിരുന്നു എന്നാണ് വാർത്തകൾ പുറത്ത് വന്നത്.

എന്നാൽ ചില സാങ്കേതിക തടസ്സങ്ങൾ മാത്രമാണെന്നും എയർപോർട്ട് ലാന്റിംഗ് ചാർജുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ലെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും എംബസി അധികൃതർ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa