സൗദിയിൽ വാറ്റ് 15 ശതമാനമാക്കിയതിൻ്റെ ഗുണം അടുത്ത വർഷം മനസ്സിലാകും; മന്ത്രി
ജിദ്ദ: യഥാർത്ഥത്തിൽ സൗദി അറേബ്യ 10,000 കോടി റിയാലിൻ്റെ ചെലവ് ചുരുക്കുകയല്ല ചെയ്യുന്നതെന്നും മറിച്ച് പ്രസ്തുത ചെലവ് ആരോഗ്യ മേഖലയിലേക്കും സാംബത്തിക മേഖലക്കും സ്വകാര്യ മേഖലക്കും പിന്തുണ നൽകുന്നതിനായി മാറ്റുകയാണു ചെയ്യുന്നതെന്നും സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു.
സൗദികൾക്ക് ഉണ്ടായിരുന്ന അലവൻസ് പ്രഖ്യാപിക്കുംബോൾ തന്നെ അത് താത്ക്കാലികമായിരുന്നുവെന്നും അലവൻസ് കാൻസൽ ചെയ്തത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ വളരെ പരിമിതമാണെന്നും മന്ത്രി പറഞ്ഞു.
വാറ്റ് 15 ശതമാനമാക്കി ഉയർത്തിയത് ഈ വർഷത്തെ സാംബത്തിക സ്ഥിതിയെ സഹായിക്കും. അതിൻ്റെ ഗുണഫലങ്ങൾ അടുത്ത വർഷങ്ങളിൽ അറിയാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
കൊറോണ മൂലമുണ്ടായ സാംബത്തിക പ്രതിസന്ധി മറി കടക്കുന്നതിനു സൗദികൾക്കുള്ള അലവൻസ് നിർത്തലാക്കിയും, വാറ്റ് 5 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയും 10,000 കോടി റിയാലിൻ്റെ ചെലവ് ചുരുക്കലുമെല്ലാം ധനകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
വിവിധ പദ്ധതികൾ നടപ്പാക്കുന്നത് മാറ്റി വെച്ചും വൻ പദ്ധതികൾക്കുള്ള ചെലവുകളിൽ കുറവ് വരുത്തിയുമെല്ലാമായിരിക്കും പ്രധാനമായും 10,000 കോടി റിയാലിൻ്റെ ചെലവ് ചുരുക്കൽ സാധ്യമാകുകയെന്ന് മന്ത്രി സൂചിപ്പിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa