നവോദയ – സിറ്റിഫ്ലവർ ഗ്രൂപ്പിന്റെ സഹായത്തോടെ ഭക്ഷ്യകിറ്റുകൾ എത്തിച്ചുനൽകി.
മലാസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു മാൻപവർ കമ്പനിയിലെ വനിതാ തൊഴിലാളികൾക്കാണ് സിറ്റിഫ്ലവർ ഹൈപ്പർ മാർക്കറ്റിന്റെ സഹായത്തോടെ നവോദയ പ്രവർത്തകർ ഭക്ഷ്യസാധനങ്ങൾ അവരുടെ ക്യാമ്പിലെത്തിച്ചു നൽകിയത്.
രാജ്യം സമ്പൂർണ്ണ ലോക്ക്ഡൗണിൽ ആയിരുന്ന കാലയളവിലും ഇതേ ക്യാമ്പിൽ നവോദയ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തിരുന്നു.
ഒരു മാൻപവർ കമ്പനിയിലെ തൊഴിലാളികളായ സ്ത്രീകൾ കോൺട്രാക്ട് അടിസ്ഥാനത്തിൽ സ്കൂളുകളിലെ ക്ളീനിങ് ജോലിയാണ് ചെയ്തിരുന്നത്. മാസങ്ങളായി സ്കൂളുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ജോലി ഇല്ലാതായി. പൊതുവെ ലോക്ക് ഡൌൺ ആയതിനാൽ മറ്റുജോലികളുടെ സാധ്യതകളും കുറഞ്ഞു. വളരെ കുറച്ചുപേർക്ക് ചില വലിയ മാളുകൾ കേന്ദ്രീകരിച്ചു ജോലിയുണ്ട്. എന്നാൽ ഭൂരിപക്ഷവും ശമ്പളവും ഭക്ഷണവും ഇല്ലാതെ ബുദ്ധിമുട്ടുകയാണ്.
ഇതിൽ 30- ഓളം പേർ മലയാളികളായ സ്ത്രീകളാണ്. ഇവരാണ് നവോദയയെ ബന്ധപ്പെട്ട് സഹായം തേടിയത്. സ്ത്രീകളുടെ അവസ്ഥ അറിഞ്ഞയുടനെ സഹായവുമായി മുന്നോട്ടുവന്നത് സിറ്റിഫ്ലവർ ഹൈപ്പർ മാർക്കറ്റാണ്
എല്ലാവർക്കുമുള്ള ഭക്ഷ്യസാധനങ്ങൾ തികച്ചും സൗജന്യമായാണ് സിറ്റിഫ്ലവർ നൽകിയത്. നവോദയ പ്രവർത്തകരായ ബാബുജി, വിക്രമലാൽ, ഷാജു പത്തനാപുരം എന്നിവർ നേതൃത്വം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa