Monday, November 25, 2024
Saudi ArabiaTop Stories

സൗദി വനിത 98 ആം വയസ്സിൽ ഖുർആൻ മുഴുവൻ മന:പാഠമാക്കി

അസീർ: തൻ്റെ 98 ആം വയസ്സിൽ സൗദി വനിത വിശുദ്ധ ഖുർആൻ മുഴുവൻ മന:പാഠമാക്കിയ വാർത്ത അറബ് മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.

അസീർ പ്രവിശ്യയിലെ തനൂമ ഗവർണ്ണറേറ്റിലെ വാദി തർജിലുള്ള ഖുർആൻ പഠന കേന്ദ്രത്തിൽ നിന്നുള്ള മന:പാഠമാക്കുന്നതിനുള്ള ക്ളാസുകളിലൂടെയാണു ഈ വനിത അപൂർവ്വ നേട്ടം കൈവരിച്ചത്.

ഥ്വംറ മുഹമ്മദ് ളാഫിർ അമീരി എന്ന സൗദി വനിത തൻ്റെ 98 ആം വയസ്സിൽ വിശുദ്ധ ഖുർആൻ മുഴുവൻ മന:പാഠമാക്കിയത് അവരുടെ നിശ്ചയദാർഡ്യത്തിൻ്റെയും അതിയായ ആഗ്രഹത്തിൻ്റെയും വിജയമാണെന്ന് ഖുർആൻ പഠന കേന്ദ്രവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

അതോടൊപ്പാം ഈ പ്രായത്തിലും ഇവർ ഖുർആൻ മന:പാഠമാക്കിയ സംഭവം വിശുദ്ധ ഖുർആൻ മന:പാഠമാക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ ആളുകൾക്കും പ്രചോദനമാണെന്നും ഖുർആൻ പഠന കേന്ദ്ര മേധാവികൾ പറഞ്ഞു.

ഏകദേശം 30 വർഷങ്ങൾക്ക് മുംബാണു ഈ സൗദി വനിത വിശുദ്ധ ഖുർആൻ മന:പാഠമാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഖുർആൻ മന:പാഠമാക്കാൻ സാധിച്ചതിൽ ഇവർ ഏറെ സന്തോഷം പ്രകടിപ്പിക്കുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്