Monday, November 25, 2024
Saudi ArabiaTop Stories

കോവിഡ്: സൗദിയിൽ ഇന്ന് 10 മരണം, 2,039 പുതിയ കേസുകൾ; ജിദ്ദ, റിയാദ്, മക്ക എന്നിവിടങ്ങളിൽ കൂടുതൽ രോഗികൾ.

ജിദ്ദ: സൗദി അറേബ്യയിൽ ഇന്ന് 2,039 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ജിദ്ദ, റിയാദ്, മക്ക എന്നിവിടങ്ങളിൽ നിന്നാണ് ഇന്ന് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ജിദ്ധയിൽ 482 ഉം, റിയാദിൽ 478 ഉം മക്കയിൽ 356 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. മദീനയിൽ 247 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഹുഫൂഫിലും ദമ്മാമിലും 93 കേസുകൾ വീതവും, തായിഫ്, യാമ്പു എന്നിവിടങ്ങളിൽ യഥാക്രമം 68, 27 കേസുകൾ വീതവും റിപ്പോർട്ട് ചെയ്തു

വ്യത്യസ്ഥ രാജ്യക്കാരായ 10 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളതിൽ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടു. മക്ക, ജിദ്ദ, യാമ്പു, റിയാദ് എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒതോടെ ആകെ മരണ സംഖ്യ 283 ആയി.

രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 46,869 ആണ്. ഇതിൽ 19,051 പേർ രോഗമുക്തരായി. 1,429 പേർ ആണ് ഇന്ന് മാത്രം കോവിഡിൽ നിന്ന് മുക്തരായത്. നിലവിൽ 27,535 കേസുകളാണ് ആക്റ്റീവ് ആയിട്ടുള്ളത്.

513,587 പേരിലാണ് ഇതുവരെയായി കോവിഡ് ടെസ്റ്റ് ചെയ്തത്. 127 പട്ടണങ്ങളിൽ ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മക്ക റിയാദ് ജിദ്ദ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa