മസ്ജിദുൽ ഹറം വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു
മക്ക: ഇരുഹറമുകളുടേയും മൂന്നാം ഘട്ട വിപുലീകരണത്തിനുള്ള ശേഷിക്കുന്ന പ്രവർത്തനങ്ങൾക്കായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ് പ്രൊജക്റ്റ് ഏജൻസികൾക്ക് ലൈസൻസുകൾ നൽകിയതായി സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പ്രധാന കവാടങ്ങൾ, സ്റ്റോൺ സീലിംഗ്, വാസ്തുവിദ്യാ കമാനങ്ങൾ പൂർത്തിയാക്കൽ, മറ്റ് പ്രധാന ജോലികൾ എന്നിവ പുനരാരംഭിക്കുന്നതായി ഏജൻസി അറിയിച്ചു.
തീർഥാടകരുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികളുടെ ഏകോപനത്തിലും സമന്വയത്തിലും വിശുദ്ധ ഗേഹത്തിലെ ജോലികൾ പുനരാരംഭിക്കാനാണ് ശ്രമം.
ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ്19 ന്റെ പാശ്ചാത്തലത്തിൽ നിർത്തിവെച്ച പ്രവർത്തനങ്ങളാണ് പുനരാരംഭിക്കുന്നത്.
ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് രണ്ട് വിശുദ്ധ പള്ളികളുമായി ബന്ധപ്പെട്ട പദ്ധതികൾ പൂർത്തീകരിക്കാനും ദൈവത്തിന്റെ ഭവനത്തിൽ പ്രവേശിക്കുന്നവർക്ക് എല്ലാവിധ ആശ്വാസങ്ങളും നൽകാനും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനുമുള്ള വിശുദ്ധ മസ്ജിദുകളുടെ സേവകൻ സൽമാൻ രാജാവിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റിന്റെ പ്രത്യേക താൽപ്പര്യത്തെ ഏജൻസി എടുത്തുപറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa