സൗദിയിലെ പ്രവാസികൾ ജാഗ്രത പുലർത്തുക; മറ്റുള്ളവരുടെ ഇഖാമയിൽ രെജിസ്റ്റർ ചെയ്ത സിം കാർഡുകൾ ഇപ്പോഴും വില്പനക്ക്
റിയാദ്: മറ്റുള്ളവരുടെ ഇഖാമ-ഐഡി നംബറിൽ അവരറിയാതെ രെജിസ്റ്റർ ചെയ്ത സിം കാർഡുകളുമായി വിദേശികൾ സൗദി സുരക്ഷാ വിഭാഗത്തിൻ്റെ പിടിയിൽ.
വിദേശികളുടെ ഇഖാമ നംബരിലും സ്വദേശികളുടെ ഐ ഡി നംബരിലും അവരറിയാതെ രെജിസ്റ്റർ ചെയ്ത സിം കാർഡുകൾ ഇഷ്യു ചെയ്ത് വില്പന നടത്തിയ 5 ബംഗ്ളാദേശികളാണു റിയാദ് സുരക്ഷാ വിഭാഗത്തിൻ്റെ പിടിയിലായത്.
ബത്ഹയിൽ ആക്സസറീസുകളുടെയും കളിപ്പാട്ടങ്ങളുടെയും കച്ചവടങ്ങൾ നടത്തുന്നതിൻ്റെ മറവിലായിരുന്നു ഇവർ സിം കാർഡ് കച്ചവടം നടത്തിയിരുന്നത്.
ഇവരിൽ നിന്ന് 573 സിം കാർഡുകൾ, 1133 റീച്ചാർജ്ജ് കൂപ്പണുകൾ, 1,40,000 റിയാലിനടുത്തുള്ള തുക എന്നിവ കണ്ടെത്തിയതായി സുരക്ഷാ വിഭാഗം അറിയിച്ചു.
നേരത്തെ വ്യാപകമായിരുന്ന ഈ വ്യാജ സിം കച്ചവടം ഇപ്പോഴും നടക്കുന്നുണ്ടെന്നത് പ്രവാസികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്നതിലേക്കുള്ള സൂചനയാണു നൽകുന്നത്. ഒരാളുടെ ഇഖാമയിൽ എത്ര സിം കാർഡുകൾ നിലവിലുണ്ടെന്ന് അറിയാൻ https://www.citc.gov.sa/en/RulesandSystems/RegulatoryDocuments/GeneralGuidelinesforUsers/Pages/CITCRegisteredSIMCards.aspx എന്ന ലിങ്കിൽ കാണുന്ന പ്രകാരം മെസ്സേജ് അയച്ച് പരിശോധിക്കാവുന്നതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa