Tuesday, November 26, 2024
Saudi ArabiaTop Stories

വാഹനങ്ങൾ അണുവിമുക്തമാക്കാൻ സെൽഫ് സ്റ്ററിലൈസേഷൻ സംവിധാനം.

ദമാം: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യത്യസ്തത തീർത്ത് കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റി.

കോവിഡ്-19 അണുബാധ പ്രതിരോധിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും പ്രധാന വീഥികളിൽ ഒന്നിൽ വാഹനങ്ങളെ സ്വയം അണുവിമുക്തമാക്കുന്നതിനുള്ള യൂണിറ്റിന് തുടക്കമിട്ടതായി സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും യൂണിറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി പ്പറഞ്ഞു, ഇവിടെ യൂണിറ്റിലൂടെ കടന്നുപോകുമ്പോൾ വാഹനം സ്വയം അണുവിമുക്തമാക്കാം.

കൂടാതെ, യൂണിറ്റ് വാഹനമോടിക്കുന്നവർക്ക് അവബോധ സന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നുണ്ട്. 5 മീറ്റർ ഉയരവും 7 മീറ്റർ വീതിയിലുമാണ് ഇത് നിർമിച്ചിരിക്കുന്നത് . 16 ചതുരശ്ര മീറ്റർ അളവിലുള്ള ഒരു ടാങ്ക് സംവിധാനിച്ചിരിക്കുന്ന ഇതിൽ സെക്കൻഡിൽ 2 ലിറ്റർ അണുനാശിനി പമ്പ് ചെയ്യും.

ദമാമിലെ കിംഗ് സൗ​​ദ് ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിലാണ് ഈ ഓട്ടോ സ്റ്ററിലൈസേഷൻ യൂണിറ്റ് ആരംഭിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചത്.

കൂടുതൽ വാഹനങ്ങൾ അണുവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഭാവിയിൽ തിരക്കുള്ള പാതകളിൽ കൂടുതൽ യൂണിറ്റുകൾ ആരംഭിക്കുവാൻ മുനിസിപ്പാലിറ്റി പദ്ധതിയിടുന്നതായി റിപ്പോർട്ടിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa