കൊറോണ ബഹിരാകാശത്ത് നിന്ന് വന്നതെന്ന ചന്ദ്ര വിക്രമസിംഗയുടെ വാദത്തെ സൗദി ശാസ്ത്രജ്ഞൻ തള്ളി
ജിദ്ദ: കൊറോണ വൈറസ് ബഹിരാകാാശത്ത് നിന്ന് വന്നതാണെന്ന ചന്ദ്ര വിക്രമസിംഗയെന്ന ജ്യോതിശ്ശാസ്ത്രജ്ഞൻ്റെ വാദത്തെ ജിദ്ദ ആസ്റ്റ്രോണമിക്കൽ സൊസൈറ്റി പ്രസിഡൻ്റ് എഞ്ചിനീയർ മാജിദ് അബൂ സാഹിറ നിഷേധിച്ചു.
ചന്ദ്ര വിക്രമസിംഗയുടെ ഈ വാദത്തെ ന്യായീകരിക്കുന്നതിനു സഹായിക്കുന്ന ശാസ്ത്രീയമായ ഒരൊറ്റ തെളിവ് പോലും ഇല്ലെന്നും എഞ്ചിനീയർ മാജിദ് പറഞ്ഞു.
കൊറോണ വൈറസ് ഒരു ഉൽക്കയിലായിരുന്നുവെന്നും അതിൻ്റെ ഒരു ഭാഗം ചൈനയുടെ മേൽ കഴിഞ്ഞ വർഷം പതിച്ചതോടെയാണു വൈറസ് ഭൂമിയിൽ എത്തിയത് എന്നുമാണു ചന്ദ്ര വിക്രമസിംഗയുടെ വാദം.
ചന്ദ്ര വിക്രമൻ്റെ വാദം ശരി വെക്കുകയാണെങ്കിൽ ഇത്രയും ദീർഘമായ യാത്രക്കിടയിൽ നേരിട്ട വികിരണങ്ങളെ ഈ വൈറസ് എങ്ങനെ അതിജീവിച്ചു എന്ന് എഞ്ചിനീയർ മാജിദ് ചോദിക്കുന്നു. തുടർന്ന് ഭൗമോപരിതലത്തിൽ പ്രവേശിച്ച വൈറസ് അതിജീവിക്കുകയും മനുഷ്യരെ ബാധിക്കുകയും ചെയ്യുകയും ചെയ്യുന്നുവെന്നതും എഞ്ചിനീയർ മാജിദ് ഓർമ്മിപ്പിച്ചു.
നേരത്തെ സാർസ് വൈറസും ബഹിരാകാശത്ത് നിന്ന് വന്നതാണെന്ന വാദം ഉയർത്തിയ വിക്രമസിംഗയുടെ അഭിപ്രായങ്ങളെ ശാസ്ത്രജ്ഞർ തെറ്റായ ശാസ്ത്രമെന്നാണു വിശേഷിപ്പിച്ചതെന്ന് എഞ്ചിനീയർ മാജിദ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa