അര ലക്ഷവും കടന്ന് സൗദിയിലെ കോവിഡ് ബാധിതർ, മരണ സംഖ്യ 300 കവിഞ്ഞു.
ജിദ്ദ: സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം അര ലക്ഷം കടന്നു. രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം 52,016 കേസുകളാണ് ഇതുവരെയായി റിപ്പോർട്ട് ചെയ്തത്.
2,840 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിയാദിലാണ്. 839 കേസുകളാണ് റിയാദിൽ മാത്രം റിപ്പോർട്ട് ചെയ്തത്.
ജിദ്ദയിൽ 450 പേരിലും, മക്കയിൽ 366 പേരിലും, മദീനയിൽ 290 പേരിലും പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ജനങ്ങൾ സാമൂഹിക അകലം പാലിക്കാത്തതാണ് രോഗബാധിതരുടെ എണ്ണം വർദ്ധിപ്പിക്കുന്നത്.
രാജ്യത്ത് കോവിഡ് ബാധ മൂലമുള്ള മരണം 300 കടന്നു. 10 പേരാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ ആകെ എണ്ണം 302 ആയി.
23,666 പേർ ഇതുവരെയായി കോവിഡ് രോഗത്തിൽ നിന്നും മുക്തരായി. 1,797 പേരാണ് ഇന്ന് രോഗമുക്തരായത്. ഇന്നലത്തെതുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് രോഗം സുഖപ്പെട്ടവരുടെ എണ്ണം കുറവാണ്. ഇന്നലെ 2,818 പേർ രോഗമുക്തരായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa