ഒളിഞ്ഞിരുന്ന് കാറുകളുടെ ചില്ലുകൾ എറിഞ്ഞു തകർക്കുന്ന കുട്ടികൾ പിടിയിൽ
ജിസാൻ: വിജനമായ ഇരുട്ട് പതിയിരിക്കുന്ന പാതകളിൽ കാറിന്റെ ചില്ലുകളിലേക്ക് പെട്ടന്ന് ശക്തമായി പതിക്കുന്ന കല്ലുകൾ, പിറകെ അട്ടഹാസവും. ആരുമൊന്നു പതറിപ്പോകും.
ജിസാനിലാണ് സംഭവം. രാത്രി പതിയിരുന്ന് വാഹനങ്ങളുടെ ചില്ലുകൾ ആക്രമിച്ച് പൊട്ടിക്കുന്ന ഒരു കൂട്ടം കുട്ടികുറ്റവാളികളാണ് പോലീസിന്റെ പിടിയിലായത്.
ജിസാൻ പ്രവിശ്യയിൽ അൽ ശഖീഖിലെ അൽഖാഅ് ഗ്രാമത്തിലാണ് ഏതാനും കാറുകളുടെ ചില്ലുകൾ എറിഞ്ഞു തകർത്തതിനു എട്ടോളം ബാലന്മാരെ പോലീസ് പിടികൂടിയത്.
മതിലുകൾക്ക് പിന്നിൽ മറഞ്ഞിരുന്ന് പ്രദേശത്തിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾക്ക് നേരെ ഇവർ കല്ലുകൾ എറിയുകയായിരുന്നു. ഇങ്ങനെ എറിയുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പ്രതികൾ തന്നെ സാമൂഹിക മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തിരുന്നു.
പതിനാലു മുതൽ പതിനേഴ് വയസുവരെ പ്രായമുള്ള എട്ടു പ്രതികളാണ് അറസ്റ്റിലായതെന്നും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ജിസാൻ പോലീസ് വാക്താവ് മേജർ നായിഫ് അൽ ഹികമി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa