അനധികൃത മത്സ്യ വില്പന; ഖത്തറിൽ നിരവധി പേർ അറസ്റ്റിൽ.
ദോഹ: ഉമ്മു സലാല്‍ പ്രധാന മാര്‍ക്കറ്റിനു പുറത്തു ലൈസന്‍സില്ലാതെ മീന്‍ വില്പന നടത്തുന്നു എന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ അനധികൃതമായി മല്‍സ്യം വിറ്റവരെ ബലദിയ അറസ്റ്റ് ചെയ്തു.
ഖത്തർ വാണിജ്യ മന്ത്രാലയവും പരിസ്ഥിതി മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനകൾക്കിടെയാണ് നിയമ ലംഘകര്‍ കുടുങ്ങിയത്.
ലൈസന്‍സില്ലാതെ നടത്തുന്ന ഇത്തരം കച്ചവടങ്ങൾ സമൂഹത്തില്‍ വരുത്തി വയ്ക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വലുതാണെന്ന് മന്ത്രാലയം ഓര്‍മപ്പെടുത്തി.
ട്വിറ്റര്‍ അകൗണ്ടിലൂടെ ബലദിയ പിടിച്ചെടുത്ത മത്സ്യങ്ങളുടെ ചിത്രങ്ങള്‍ സഹിതം പുറത്ത് വിട്ട വാർത്തയിൽ ഇത്തരം പരിശോധനകള്‍ മറ്റു മുനിസിപ്പാലിറ്റികളുടെ പരിധികളിലേക്കും വ്യാപിപ്പിക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa