കോവിഡ് പ്രതിരോധത്തിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നൂതന അണുനശീകരണ സാങ്കേതിക വിദ്യ.
ദോഹ: കൊവിഡ് വ്യാപനത്തിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അണുനശീകരണത്തിന് റോബോട്ടിക് സാങ്കേതിക വിദ്യ.
കൊവിഡിന് ശേഷം യാത്രകള്‍ പുനരാരംഭിക്കുമ്പോള്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മെച്ചപ്പെടുത്തുന്നതിനാണ് ഏറ്റവും പുതിയ സാങ്കേതികവിദ്യകളായ റോബോട്ടിക്‌സും നൂതന തെര്‍മല്‍ സ്‌ക്രീനിംഗ് ഹെല്‍മെറ്റുകളും വിമാനത്താവളത്തില്‍ നടപ്പിലാക്കുന്നതെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു.
ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ എല്ലാ സ്റ്റാഫുകള്‍ക്കും യാത്രക്കാര്‍ക്കും താപ പരിശോധനയും അണുവിമുക്തമാക്കല്‍ നടപടിക്രമങ്ങളും വിമാനത്താവളത്തില്‍ തുടരും.
വിമാനത്താവളത്തിന് ചുറ്റുമുള്ള എല്ലാ പാസഞ്ചര്‍ ടച്ച് പോയിന്റുകളിലും ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നത് തുടരുകയും യാത്രക്കാർക്ക് സാനിറ്റൈസറുകൾ ലഭ്യമാക്കുകയും ചെയ്യും.
പണരഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിലെ എല്ലാ ഫുഡ് ആന്‍ഡ് ബിവറേജ് ഔട്ട്ലെറ്റുകളിലും കാര്‍ഡുകളിലൂടെയുള്ള പർച്ചേസ് പ്രോത്സാഹിപ്പിക്കാനും ഓണ്‍ലൈന്‍ ഡെലിവറികളിലൂടെ സാധനങ്ങള്‍ ലഭ്യമാക്കാനും തീരുമാനമായി.
വിമാനത്താവളത്തിൽ മാസ്‌കുകളും കയ്യുറകളും ഉപയോഗിക്കുന്നത് കര്‍ശനമാക്കി. ഓരോ 15 മിനിറ്റ് ഇടവേളകളിലും എയര്‍പോര്‍ട്ടിലെ എല്ലാ ഏരിയകളും അണുവിമുക്തമാക്കുന്നത് തുടരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa