കൊറോണയുടെ ശക്തി ക്ഷയിച്ചിട്ടില്ല;കുട്ടികളിലൂടെ വൈറസ് വേഗത്തിൽ പകരും;പുറത്തിറങ്ങുംബോഴും തിരികെ റൂമിലെത്തുംബോഴും സൂക്ഷിക്കേണ്ടത്:സൗദി ആരോഗ്യ മന്ത്രാലയ വാക്താവിൻ്റെ നിർദ്ദേശങ്ങൾ
റിയാദ്: കൊറോണക്ക് ഇപ്പോഴും പഴയ ശക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും വൈറസിനു ഇപ്പോഴും മറ്റുള്ളവരിലേക്ക് ബാധിക്കാനും ഗുരുതരമായ അവസ്ഥയിലാക്കാനും മരണത്തിനു വരെ കാരണമാകാനും സാധിക്കുന്നുണ്ടെന്നും സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി ഓർമ്മിപ്പിച്ചു.
ആഗോള തലത്തിൽ വൈറസിൻ്റെ പരക്കെയുള്ള വ്യാപനത്തിൽ ചെറിയ കുറവ് വന്നത് വൈറസിനു എന്തെങ്കിലും മാറ്റം വന്നത് കൊണ്ടല്ല, മറിച്ച് ജനങ്ങളുടെ ആരോഗ്യപരമായ പെരുമാറ്റം കാരണവും മുൻ കരുതൽ നടപടികൾ മൂലവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേ സമയം കുട്ടികളിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് വ്യാപനം ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് മന്ത്രാലയ വാക്താവ് പറഞ്ഞു. കുട്ടികളുടെ പ്രകൃതവും സാമൂഹിക അകലം പാലിക്കാൻ സാധിക്കാതിരിക്കലും സമപ്രായക്കാരുമായുള്ള ഇടപഴകലുകൾ കുടുന്നതും എല്ലാ വസ്തുക്കളും തൊടുന്ന സ്വഭാവവുമെല്ലാം ഇതിനു കാരണമാകുന്നുണ്ട്.
വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർ കൈകൾ അണുമുക്തമാക്കുകയും തിരക്കുള്ള സ്ഥലങ്ങൾ ഒഴിവാക്കുകയും, ആവശ്യമായ അകലം പാലിക്കുകയും, മാസ്ക് ധരിക്കുകയും അനാവശ്യമായി മുഖത്തും മറ്റും തൊടുന്നത് ഒഴിവാക്കുകയും കൈകൾ ഇടക്കിടെ കഴുകുകയും ചെയ്യണം.
അതോടൊപ്പം വീടുകളിൽ തിരിച്ചെത്തിയാൽ ഉടൻ കൈകൾ കഴുകണം. വീട്ടിൽ എല്ലാ സ്ഥലത്തേക്കും സഞ്ചരിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. തിരിച്ച് വരുംബോൾ കൈകളിൽ കവറുകൾ ഉണ്ടെങ്കിൽ അവ ഒഴിവാക്കുകയും മറ്റു വസ്തുക്കൾ ഉണ്ടെങ്കിൽ അവ വൃത്തിയാക്കുകയും ചെയ്യണം. ഇക്കാര്യങ്ങൾ ചെയ്യുന്നതിനു മുംബും ശേഷവും കൈകൾ വൃത്തിയാക്കുകയും മുഖം തൊടാതിരിക്കാൻ ശ്രദ്ധിക്കുകയും വേണമെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa