സൗദിയിൽ കൊറോണ ബാധിച്ചതിനു ശേഷവും മറ്റുള്ളവരുമായി ഇടപഴകിയ ഡോക്ടറെ പുറത്താക്കി: വിചാരണ ചെയ്യും
ത്വാഇഫ്: സൗദിയിലെ ത്വാഇഫിൽ കൊറോണ ബാധിച്ചതിനു ശേഷവും മറ്റുള്ളവരുമായി ഇടപഴകിയ ഡോക്ടറെ ജോലിയിൽ നിന്ന് പുറത്താക്കിയതാായി ത്വാഇഫ് ഗവർണ്ണറേറ്റ് ആരോഗ്യ വിഭാഗം ഡയറക്ടറേറ്റ് അറിയിച്ചു.
തനിക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്ന് ബോധ്യമുണ്ടായിട്ടും ഡോക്ടർ മറ്റുള്ളവരുമായി ഇടപഴകുകയായിരുന്നു. ഇയാൾ കൊറോണ മുൻ കരുതൽ നിർദ്ദേശങ്ങളും മുൻകരുതലുകളും ലംഘിച്ചതായി ത്വാഇഫ് ആരോഗ്യ വിഭാഗം വാക്താവ് അബ്ദുൽ ഹാദി റബീഇ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക കമ്മിറ്റി ഇയാൾ നിയമ ലംഘനം നടത്തിയെന്ന് തെളിഞ്ഞതിനെത്തുടർന്ന് ജോലിയിൽ നിന്ന് പിരിച്ച് വിടാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനു പുറമെ കൊറോണ നിയമ ലംഘനം നടത്തിയ ഡോക്ടർക്കെതിരെ കൂടുതൽ നിയമ നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷനു കേസ് കൈമാറുകയും ചെയ്യും.
സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ പുതിയ കൊറോണ പ്രതിരോധ നിയമ പ്രകാരം മന:പൂർവ്വം കൊറോണ പരത്തുന്നതിനു വൻ തുക പിഴയും തടവും അനുഭവിക്കേണ്ടി വരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa