സൗദിയിൽ മാസപ്പിറവി കണ്ടില്ല; ഞായറാഴ്ച പെരുന്നാൾ
ജിദ്ദ: സൗദിയിലെവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ചെറിയ പെരുന്നാൾ ഞായറാഴ്ചയായിരിക്കുമെന്ന് ഉറപ്പായി. ഇത് സംബന്ധിച്ച് സൗദി സുപ്രീം കോടതിയുടെ ഔദ്യോഗിക പ്രസ്താവന ഏതാനും നിമിഷങ്ങൾക്കകം വരുമെന്ന് പ്രതീക്ഷിക്കുന്നു.
വെള്ളിയാഴ്ച വൈകുന്നേരം മാസപ്പിറവി വീക്ഷിക്കുന്നതിനായി രാജ്യത്തെ വിശ്വാസികളോട് സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു.
സുപ്രീം കോടതിയുടെ ആഹ്വാനത്തിനു പിറകെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റികളിലെ അംഗങ്ങൾ സജ്ജമായിരുന്നു.
ഇന്ന് ചന്ദ്രൻ സൂര്യാസ്തമയത്തിനു അല്പം മുംബ് അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യതയില്ലെന്ന് പ്രശസ്ത വാന നിരീക്ഷകൻ അബ്ദുല്ല അൽ ഖുളൈരി അല്പം മുംബ് പ്രസ്താവിച്ചിരുന്നു.
സൗദിയിലെ പ്രമുഖ ജ്യോതി ശാസ്ത്രജ്ഞനായ മുൽഹം അൽ ഹിന്ദി അടക്കമുള്ളവർ ശനിയാഴ്ച ചന്ദ്രൻ സൂര്യാസ്തമയത്തിനു മുംബ് അസ്തമിക്കുന്നതിനാൽ മാസപ്പിറവി ദർശിക്കുകയില്ലെന്ന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa