Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ മുഴുവൻ സമയ കർഫ്യൂ നിലവിൽ വന്നു; 20 ലധികം മേഖലകൾക്ക് കർഫ്യൂ സമയത്ത് പ്രവർത്തിക്കാം

ജിദ്ദ: സൗദിയിൽ മുഴുവൻ സമയ കർഫ്യൂ വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ നിലവിൽ വന്നു. സൗദി ആഭ്യന്തര മന്ത്രാലയ വാക്താവാണു ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. മെയ് 27 ബുധനാഴ്ച വരെ കർഫ്യൂ നിലവിലുണ്ടാകും.

അതേ സമയം കർഫ്യൂ സമയത്ത് ഇരുപതിലധികം വ്യാപാര വാണിജ്യ മേഖലകൾക്ക് പ്രവർത്തനാനുമതിയുണ്ടാകുമെന്ന് സൗദി വാണിജ്യ മന്ത്രാലയ വാക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ അറിയിച്ചു.

ഫാക്ടറികൾ, ലബോറട്ടറികൾ, ഹൈപർമാർക്കറ്റുകൾ, റെസ്റ്റോറൻ്റ്, പെട്രോൾ പംബുകൾ എന്നിവയും അതോടൊപ്പം പെട്രോൾ പംബിലെ പഞ്ചർ കടകൾ, വർക്ക്ഷോപ്പുകൾ തുടങ്ങിയവ പോലുള്ളവയും പ്രവർത്തിപ്പിക്കാം.

വെജിറ്റബിൾ ഷോപ്പുകൾ, ഫ്രൂട്സ്, ഇറച്ചിക്കടകൾ, ഫുഡ് ഫാക്ടറികൾ, വെയർ ഹൗസ്, ആരോഗ്യ മേഖലാ സേവനങ്ങൾ ( ഫാർമസി, ആശുപത്രി, ക്ളിനിക്കുകൾ തുടങ്ങിയവ) എന്നിവയും പ്രവർത്തിപ്പിക്കുന്നതിനു അനുമതിയുണ്ട്.

ഗ്യാസ് സെൻ്ററുകൾ, ഹോം മെയിൻ്റനൻസ്, പ്ളംബിംഗ്, ഇലക്ട്രിക്കൽ ടെക്നീഷ്യന്മാർ, എ സി ടെക്നീഷ്യന്മാർ തുടങ്ങിയവക്കും കർഫ്യൂ സമയത്ത് പ്രവർത്തനാനുമതിയുണ്ട്.

റെസ്റ്റോറൻ്റുകൾക്ക് ആപുകൾ വഴിയോ മറ്റോ ഉള്ള ഡെലിവറി സർവീസുകൾക്ക് മാത്രമേ അനുമതിയുള്ളൂ. മൊബൈൽ ഫുഡ് കാർട്ടുകൾക്കും സൽക്കാരങ്ങൾ ഒരുക്കുന്ന വിഭാഗങ്ങൾ തുടങ്ങിയവക്കും അനുമതിയില്ല.

ബഖാല, പച്ചക്കറിക്കടകൾ, റെസ്റ്റോറൻ്റുകൾ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് പ്രവർത്തനാനുമതിയുള്ള സമയങ്ങളെക്കുറിച്ച് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. കർഫ്യൂ സമയത്ത് അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാൻ തവക്കൽനാ ആപ് മുഖേനയാണു അപേക്ഷിക്കേണ്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്