വിശ്രമമില്ലാതെ ആരോഗ്യപ്രവർത്തകർ; സൗദിയിൽ ഇതുവരെയായി നടത്തിയത് 7 ലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകൾ.
റിയാദ്: സൗദിയിൽ ഇതുവരെയായി നടത്തിയത് 7 ലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകൾ. പരിശോധനകളുടെ എണ്ണം ദിവസം തോറും വർദ്ധിപ്പിക്കുന്നുണ്ട്. ഇന്നലെ മാത്രം 18,919 റെസ്റ്റുകളാണ് നടത്തിയത്.
കോവിഡ് നിർമാർജനത്തിനായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ, പെരുന്നാൾ ദിവസത്തിലെ കോവിഡ് അപ്ഡേറ്റ് നൽകുന്ന വേളയിൽ ആരോഗ്യ മന്ത്രാലയ വക്താവ് അഭിനന്ദിച്ചു.
2,399 പുതിയ കേസുകളാണ് രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതിൽ 742 പേരും റിയാദിലാണ്. ഇതോടെ സൗദിയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 72,560 ആയി.
ഒരു സ്വദേശിയും 10 വിദേശികളുമടക്കം മുപ്പത് വയസ്സിനും, എഴുപത് വയസ്സിനുമിടയിലുള്ള 11 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടത്. റിയാദ്, മക്ക എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 390 ആയി.
ഇന്ന് രോഗമുക്തി നേടിയ 2,284 പേരടക്കം, 43,520 പേരാണ് ഇതുവരെയായി രാജ്യത്ത് കോവിഡിൽ നിന്നും മുക്തി നേടിയവർ. രോഗം ബാധിച്ചവരിൽ 60 ശതമാനം പേരും രോഗമുക്തരായി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa