കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാൻ സൗദി സമ്പദ്‌വ്യവസ്ഥ ശക്തം
ജിദ്ദ: സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെന്നും ചെലവ് കുറയ്ക്കുന്നതിനുള്ള സമ്മർദങ്ങൾക്കിടയിലും കൊറോണ വൈറസ് പ്രതിസന്ധിയെ വളരെ തന്ത്രപരമായി കൈകാര്യം ചെയ്യുന്നതിനാൽ വരുമാനക്കമ്മിയെയും ധനക്കമ്മിയെയും നേരിടാൻ കഴിയുമെന്നും സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു.
വൈറസ് ബാധയുണ്ടായപ്പോൾ രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യത്തിനും സുരക്ഷക്കും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ശക്തമായ തീരുമാനമാണു സൗദി അറേബ്യ എടുത്തത്.
കൊറോണ വ്യാപനത്തിൻ്റെ ഫലമായി ഏറ്റവും കൂടുതൽ പ്രത്യാഘാതങ്ങൾ ഏൽക്കേണ്ടി വന്ന വിഭാഗങ്ങൾക്ക് സൗദി അറേബ്യ സാമ്പത്തികമായും മറ്റും പിന്തുണ നൽകിയിട്ടുണ്ട്.
മഹത്തായ ഭരണ നേതൃത്വത്തിലുള്ള രാജ്യം അന്താരാഷ്ട്ര സമൂഹത്തോടുള്ള വലിയ ഉത്തരവാദിത്തവും പ്രതിബദ്ധതയും വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രകടിപ്പിച്ചു, ഇത് ജി 20 അസാധാരണ ഉച്ചകോടി സംഘടിപ്പിക്കുന്നതിൽ പ്രകടമായി കാണാമെന്നും മന്ത്രി പറഞ്ഞു.
ഭരണ നേതൃത്വത്തിൻ്റെ പരിധിയില്ലാത്ത പിന്തുണയ്ക്കും വൈറസ് ബാധ മൂലം സൗദി സമ്പദ്‌വ്യവസ്ഥയിലുണ്ടായ ആഘാതം ലഘൂകരിക്കാനുള്ള അടിയന്തര തീരുമാനങ്ങൾക്കും ആത്മാർത്ഥമായ നന്ദിയും അൽ ജദ്ആൻ അറിയിച്ചു.
പകർച്ചവ്യാധിയുടെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനായി ജോലികൾ, ബിസിനസുകൾ, സമ്പദ്‌വ്യവസ്ഥകൾ എന്നിവ സംരക്ഷിക്കുന്നതിനായി ജി 20 നേതാക്കൾ ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് 7 ട്രില്യൺ ഡോളറിലധികം ഇറക്കാൻ തീരുമാനിച്ചതായി അൽ-ജദ്ആൻ പറഞ്ഞു.
കൊറോണ വൈറസിനുള്ള വാക്സിനുകൾ, ചികിത്സാ ഉപകരണങ്ങൾ തുടങ്ങിയവ വികസിപ്പിക്കുന്നതിനയി സൗദി അറേബ്യ 500 മില്യൺ ഡോളർ സംഭാവന നൽകിയതും ധനമന്ത്രി ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa