വിദേശത്ത് നിന്നെത്തുന്നവർ ഇനി മുതൽ കോറന്റൈൻ ചിലവുകൾ സ്വയം വഹിക്കണം.
വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി മുതൽ ക്വാറന്റീന്‍ സൗജന്യമല്ല. കോറന്റീന് ആവശ്യമായ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൂടുതൽ പേർ എത്തുന്ന സാഹചര്യത്തില്‍ ചെലവ് സർക്കാരിന് വഹിക്കാനാവില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാൽ ഇതിനോടകം സംസ്ഥാനത്തെത്തി നിലവിൽ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊഴിൽ നഷ്ടപ്പെട്ട് വിദേശത്ത് നിന്ന് വരുന്നവർക്കടക്കം ആർക്കും ഇതിൽ ഒഴിവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോറന്റൈൻ ചെലവുകൾ പിന്നീട് അറിയിക്കുമെന്നാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
വിദേശത്ത് നിന്നെത്തുന്നവർ കോറന്റൈൻ ചിലവുകൾ സ്വയം വഹിക്കണമെന്നായിരുന്നു നേരത്തെ തന്നെ കേന്ദ്രസർക്കാർ നിലപാട്. എന്നാൽ സംസ്ഥാനം അത് വഹിച്ചുകൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. കൂടുതൽ പേർ എത്തുന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റം.
മാസങ്ങളായി തൊഴിൽ നഷ്ടപ്പെട്ടും ടിക്കറ്റിനു പോലും കാശില്ലാതെ കടം വാങ്ങിയും സംഘടനകൾ നൽകുന്ന സൗജന്യ ടിക്കറ്റിലും നാടണയാൻ കാത്തിരിക്കുന്നവരെ ഇത് പ്രതികൂലമായി ബാധിക്കും. ഗൾഫിൽ നിന്ന് നാട്ടിലേക്ക് പോരാൻ രജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ ഒട്ടുമിക്ക പേരും കുറഞ്ഞ വേതനത്തിനു തൊഴിലെടുക്കുന്നവരാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa