Tuesday, November 26, 2024
Saudi ArabiaTop Stories

പള്ളികളിൽ കുട്ടികളെ കൊണ്ട് വന്നാൽ എന്താണു നടപടിയെന്ന് ചോദിച്ചപ്പോൾ അതിനുള്ള ശിക്ഷ അല്ലാഹു നൽകുമെന്ന് സൗദി മന്ത്രി

ജിദ്ദ: ഞായറാഴ്ച മുതൽ സൗദിയിൽ പള്ളികൾ വിശ്വാസികൾക്കായി തുറക്കാനിരിക്കേ കുട്ടികളുമായി പള്ളികളിൽ വരുന്നവർക്കെതിരെ എന്തെങ്കിലും നിയമ നടപടികളുണ്ടോ എന്ന ചോദ്യത്തിനു അതിനുള്ള ശിക്ഷ അല്ലാഹു നൽകുമെന്ന് സൗദി മതകാര്യ വകുപ്പ് മന്ത്രി.

തങ്ങളുടെ കുട്ടികൾക്ക് വൈറസ് വ്യാപിക്കുന്നതിനു അവസരം ഒരുക്കുന്നുവർക്ക് അത്തരം പ്രവൃത്തിക്കുള്ള ശിക്ഷ അല്ലാഹു തന്നെ നൽകുമെന്നാണു മന്ത്രി ഡോ:അബ്ദുലതീഫ് ആലു ശൈഖ് മറുപടിയായി പറഞ്ഞത്.

അതോടൊപ്പം ഏതെങ്കിലും വ്യക്തികൾ കുട്ടികളെ ആവർത്തിച്ച് കൊണ്ട് വരികയാണെങ്കിൽ അവരെ ഉത്തരവാദിത്വപ്പെട്ടവർ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് റിപ്പോർട്ട് ചെയ്യുമെന്നും അവർക്കെതിരെ മനുഷ്യാവകാശ നിയമങ്ങൾക്കനുസൃതമായി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

കുട്ടികളെ പള്ളികളിൽ കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ടും അതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും പള്ളികളിലെ ഇമാമും മുഅദ്ദിനും മുന്നറിയിപ്പ് നൽകുന്നത് നല്ലതാണെന്നും മന്ത്രി പറഞ്ഞു.

പതിനഞ്ച് വയസ്സിനു താഴെയുള്ളവരും പ്രായമേറിയവരും മാറാവ്യാധികളുള്ളവരും പള്ളികളിൽ ജമാഅത്ത് നമസ്ക്കാരത്തിനു വരുന്നത് ഒഴിവാക്കണമെന്ന് മതകാര്യ വകുപ്പ് കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്