രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് തിരിച്ചു വരാൻ ഒരു വർഷത്തെ സാവകാശം നൽകി കുവൈത്ത് സർക്കാർ.
കുവൈറ്റ് സിറ്റി: രാജ്യത്തിനു പുറത്തുള്ള പ്രവാസികൾക്ക് കുവൈത്തിൽ പ്രവേശിക്കാൻ ഒരുവർഷത്തെ സാവകാശം നൽകി കുവൈത്ത് സർക്കാർ.
കൊറോണ വൈറസ് പകർച്ചവ്യാധി ലോകത്ത് പൊട്ടിപ്പുറപ്പെട്ട അസാധാരണ സാഹചര്യത്തിൽ രാജ്യത്ത് വിവിധ ഇളവുകളാണ് സർക്കാർ പ്രഖ്യാപിക്കുന്നത്.
മെയ് അവസാനത്തോടെ വിസ കാലഹരണപ്പെട്ട രാജ്യത്തെ പ്രവാസികൾക്ക് ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ മൂന്ന് മാസത്തെ സൗജന്യ വിസ പുതുക്കൽ കുവൈത്ത് ഭരണകൂടം മുൻപ് പ്രഖ്യാപിച്ചിരുന്നു. രണ്ടാം തവണയാണ് ഇങ്ങനെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ വിസ കാലാവധി സർക്കാർ നീട്ടി നൽകുന്നത്.
നിലവിൽ, സാധുവായ വിസയുള്ളവർ 6 മാസത്തിനുള്ളിൽ കുവൈത്തിലേക്ക് മടങ്ങണം എന്നാണ് നിയമം. എന്നാൽ കൊറോണ പ്രതിസന്ധി ആഗോള യാത്ര സ്തംഭിക്കുന്ന അസാധാരണമായ സാഹചര്യത്തിലാണ് കുവൈറ്റ് ഒരു വർഷത്തേക്ക് ഈ കാലാവധി നീട്ടി നൽകുന്നത്.
ഇതിനിടെ കുവൈറ്റിൽ പുതുതായി 719 പേർക്ക് കൂടി കോവിഡ് 19 ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗ ബാധിതർ 27,762 ആയി. പുതിയ 8 ആളുകളടക്കം 220 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa