Saturday, February 1, 2025
Saudi ArabiaTop Stories

എല്ലാവരും മാസ്ക്ക് അണിയണമെന്ന് സൗദി ആരോഗ്യ മന്ത്രിയുടെ അഭ്യർത്ഥന; മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങി പിഴ ഇരന്ന് വാങ്ങിയവരിൽ മലയാളികളും

ജിദ്ദ: കൊറോണ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി എല്ലാവരും മാസ്ക്ക് ധരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ ആവശ്യപ്പെട്ടു.

വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരെല്ലാം മാസ്ക് ധരിച്ചാൽ വൈറസ് വ്യാപനത്തിൻ്റെ അളവ് വലിയ തോതിൽ തന്നെ കുറക്കാൻ സാധിക്കുമെന്നും മന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചു.

മാസ്ക് ധരിക്കുന്നവർ ധരിക്കാത്തവരെ അതിനെക്കുറിച്ച് ഓർമ്മപ്പെടുത്തണമെന്നും പരസ്പരം ഉണർത്തുന്ന കാര്യം എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

അതേ സമയം മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും മാസ്ക് ധരിക്കുന്നതിൻ്റെ പ്രാധാന്യവും ധരിക്കാത്തവർക്കുള്ള പിഴയെ സംബന്ധിച്ചുമെല്ലാം നിരന്തരം ഓർമ്മപ്പെടുത്തലുകൾ നടത്തിയിട്ടും അവ കാര്യമാക്കാതെ മാസ്ക്കില്ലാതെ പുറത്തിറങ്ങിയ മലയാളികളടക്കമുള്ളവർക്ക് കഴിഞ്ഞ ദിവസം പിഴ ലഭിച്ചു.

മാസ്ക്ക് ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കും 1000 റിയാൽ പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ചവർക്കാണു പിഴ ലഭിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്