ഔദ വഴി ഇത് വരെ 12,000 ത്തിലധികം വിദേശികൾ സ്വദേശങ്ങളിലേക്ക് മടങ്ങി
ജിദ്ദ: കൊറോണ പശ്ചാത്തലത്തിൽ സ്വദേശത്തേക്ക് മടങ്ങാനായി ഉദ്ദേശിക്കുന്ന വിദേശികൾക്ക് സൗദി ഭരണകൂടം ഒരുക്കിയ അവസരമായ ഔദ പദ്ധതി വഴി ഇത് വരെ 12,798 പേർ മടങ്ങിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എക്സിറ്റ്, റി എൻട്രി, വിസിറ്റ് വിസകൾ ഉള്ള വിവിധ രാജ്യക്കാരായ 1,78,452 പേരാണു ഏപ്രിൽ 22 നും ജൂൺ 3 നും ഇടയിലായി ഔദ പദ്ധതിയിൽ രെജിസ്റ്റർ ചെയ്തിട്ടുള്ളത്.
സ്വന്തമായി അബ്ഷിർ അക്കൗണ്ട് ഇല്ലാത്തവർക്കും അബ്ഷിർ പോർട്ടലിലെ ഔദ പദ്ധതി വിനിയോഗിക്കാമെന്ന ആനുകൂല്യം സൗദി അധികൃതർ നൽകിയിരുന്നത് നിരവധി പേർക്ക് ഗുണമായിരുന്നു.
അതേ സമയം ഇന്ത്യയിലേക്ക് ഔദ പദ്ധതി വഴി ഇത് വരെ യാത്ര ആരംഭിച്ചിട്ടില്ല. സ്വന്തമായ രീതിയിൽ തന്നെ ആളുകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിൻ്റെ പദ്ധതി നിലവിലുള്ളതിനാൽ സൗദി എയർവേസിൻ്റെ സഹകരണത്തോടെ നടക്കുന്ന ഔദ പദ്ധതി വഴിയുള്ള യാത്രകൾ ഇനി എന്നാണു ആരംഭിക്കുക എന്നറിയില്ല.
എന്നാൽ കഴിഞ്ഞ ദിവസം മുതൽ ഇന്ത്യയിലെക്ക് സ്വകാര്യ ചാർട്ടേഡ് ഫ്ളൈറ്റുകൾ പറക്കാൻ തുടങ്ങിയതോടെ വൈകാതെ ഔദ വഴിയുള്ള സൗദിയയുടെ സർവീസും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഔദ വഴി സർവീസ് ആരംഭിച്ചാൽ കാലാവധിയുള്ള എക്സിറ്റ്, റി എൻട്രി എന്നിവയുള്ളവർക്കും വിവിധ രീതികളിലുള്ള വിസിറ്റ് വിസകളിൽ എത്തിയവർക്കും മുൻഗണനാ മാനദണ്ഡങ്ങളൊന്നും ഇല്ലാതെ തന്നെ നാട്ടിലേക്ക് പറക്കാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa