സൗദിക്ക് പുറത്തേക്ക് പണം കടത്താൻ ശ്രമിച്ച ഗ്യാംഗിനെ റിയാദ് പോലീസ് പിടികൂടി
റിയാദ്: നിയമപരമല്ലാത്ത രീതിയിലൂടെ സൗദിക്ക് പുറത്തേക്ക് പണം കടത്താൻ ശ്രമിച്ച വൻ ഗ്യാംഗിനെ പിടി കൂടിയതായി റിയാദ് പോലീസ് വാക്താവ് കേണൽ ശാക്കിർ അത്തുവൈജരി അറിയിച്ചു.
100 മില്യൻ റിയാലിലധികം വരുന്ന തുകയാണു ഈ സംഘം സൗദിയിൽ നിന്ന് നിയമപരമല്ലാതെ പുറത്തേക്ക് കടത്താൻ ശ്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ സംഘത്തിൽ 10 പേരായിരുന്നു ഉൾപ്പെട്ടിരുന്നതെന്നും അതിൽ ഒരാൾ സൗദി പൗരനും ബാക്കിയുള്ളവർ സുഡാനികളായിരുന്നുവെന്നും കേണൽ ശാക്കിർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa