കാര്യങ്ങൾ കൈവിട്ടാൽ നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടു വരുമെന്ന് മുന്നറിയിപ്പ്; സൗദിയിൽ കൊറോണ മരണ സംഖ്യ കൂടുന്നു
ജിദ്ദ: സൗദിയിൽ കൊറോണ ബാധിച്ചവരുടെ മരണ സംഖ്യ ദിനംപ്രതി കൂടി വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രാജ്യത്ത് 32 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇന്നലെ ഇത് 30 ആയിരുന്നു.

പുതുതായി രോഗം ഭേദമായവരുടെ എണ്ണത്തിലും ഇന്ന് വലിയ കുറവാണു രേഖപ്പെടുത്തിയിട്ടുള്ളത്. 1975 പേർക്ക് പുതുതായി രോഗം ബാധിച്ചപ്പോൾ 806 പേർക്കാണു പുതുതായി രോഗം ഭേദമായത്.
ഇന്ന് വിദേശികളേക്കാൾ കൊറോണ ബാാധിച്ചത് സ്വദേശികൾക്കായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പുതുതായി വൈറസ് ബാധിച്ചവരിൽ 52 ശതമാനവും സ്വദേശികളായിരുന്നു. അതിൽ 68 ശതമാനവും സ്ത്രീകളുമായിരുന്നു.
ഇത് വരെ സൗദിയിൽ 93157 പേർക്ക് കൊറോണ ബാധിച്ചപ്പോൾ അതിൽ 68965 പേർക്കും രോഗം ഭേദമായി. 611 പേരാണു സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചത്. 23581 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്.

അതേ സമയം കൊറോണ വൈറസ് വ്യാപനം തുടരുകയാണെന്നും ആളുകൾ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാത്ത അവസ്ഥ തുടർന്നാൽ നിയന്ത്രണങ്ങൾ തിരിച്ച് കൊണ്ട് വരുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa