പള്ളികൾ തുറന്ന് രണ്ട് ദിവസത്തിനുള്ളിൽ അറുനൂറിലധികം നിയമലംഘനങ്ങൾ.
റിയാദ് – രണ്ടര മാസത്തെ അടച്ചുപൂട്ടലിനു ശേഷം വീണ്ടും തുറന്ന രാജ്യത്തൊട്ടാകെയുള്ള പള്ളികളിൽ ആദ്യത്തെ രണ്ട് ദിവസങ്ങളിൽ തന്നെ കൊറോണ വൈറസ് മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട 643 ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം.
പകർച്ചവ്യാധി പ്രതിരോധ നടപടികളെക്കുറിച്ചുള്ള ചോദ്യങ്ങളും റിപ്പോർട്ടുകളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി ഗൈഡൻസ് മന്ത്രാലയം രൂപീകരിച്ച യൂണിഫൈഡ് കോൾ സെന്ററിൽ ലഭിച്ച 1,026 ഫോൺ കോളുകളിൽ നിന്നാണ് ഇത്രയും നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പരിധിയിൽ കൂടുതലുള്ള തിരക്ക്, നിർബന്ധിത സാമൂഹിക അകലം ലംഘിക്കുന്നത്, ഫേസ് മാസ്ക്കുകൾ ധരിക്കാതിരിക്കുക, സാനിറ്റൈസറുകൾ ലഭ്യമാക്കാതിരിക്കൽ, പള്ളികളുടെ വാതിലുകളും ജനലുകളും തുറക്കാതിരിക്കൽ എന്നിവ ഉൾപ്പെടെയുള്ള ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കൂടാതെ ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള 10 മിനിറ്റ് സമയം പാലിക്കാതിരിക്കുന്നതും പരാതികളിൽ ഇടം നേടി.

പ്രതിരോധ മുൻകരുതലുകൾ സംബന്ധിച്ച പൊതുവായ നിരവധി നിർദ്ദേശങ്ങൾക്ക് പുറമെ ചെറിയ പള്ളികളിൽ വെള്ളിയാഴ്ച ജുമുഅ പ്രാർത്ഥന നടത്തുന്നതിന് നിരവധി അഭ്യർത്ഥനകളാണ് വന്നതെന്നും മന്ത്രാലയം പറഞ്ഞു.
നിയമ ലംഘനങ്ങൾ കണ്ടാൽ പൊതു നന്മ കരുതി അത് റിപ്പോർട്ട് ചെയ്യണമെന്നും അതുകൊണ്ട് മാത്രമേ പ്രതിരോധ പ്രവർത്തനങ്ങൾ പർപൂർണ വിജയത്തിൽ എത്തിക്കാൻ കഴിയു എന്നും മന്ത്രാലയം ഉണർത്തി.
ദമാമിൽ ഈയിടെയാണ് പള്ളിയിലെ ഇമാമിനു കോറോണ ഉണ്ടെന്ന സംശയത്തെ തുടർന്ന് മസ്ജിദ് അടച്ചു പൂട്ടിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
