കോവിഡ്: സൗദി അറേബ്യയിൽ മേൽക്കൂരകളിൽ നമസ്കരിക്കുന്നത് നിരോധിച്ചു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പള്ളികളുടെ മേൽക്കൂരകളിൽ പ്രാർത്ഥന നിരോധിച്ചിട്ടുണ്ടന്ന് സൗദി മതകാര്യ മന്ത്രാലയം അറിയിച്ചു.
ജിസാൻ മേഖലയിലെ അൽ അരിദയിൽ ഒരു പള്ളിയുടെ മേൽക്കൂരയിൽ ഒരുകൂട്ടം വിശ്വാസികൾ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ഒത്തുകൂടിയ ചിത്രങ്ങൾ ഓൺലൈനിൽ വൈറലായതിനെ തുടർന്നാണ് മുന്നറിയിപ്പ്.
പള്ളികളുടെ മേൽക്കൂരകളിൽ പ്രാർത്ഥന അനുവദനീയമല്ലെന്നും ഇത് ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജിസാൻ ബ്രാഞ്ച് മതകാര്യ മന്ത്രാലയം വക്താവ് മുഹമ്മദ് ബിൻ അബ്ദു പറഞ്ഞു. എല്ലാ പള്ളികളുടെയും മേൽക്കൂരകൾ അടച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ തിരക്ക് കുറയ്ക്കാൻ ജിസാനിൽ കൂടുതൽ പള്ളികൾ വീണ്ടും തുറക്കാനും ആരാധകരെ വൈറസിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള മുൻകരുതലായിട്ടാണ് മന്ത്രാലയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് മേഖലയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ക്രമേണ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞയാഴ്ചയാണ് സൗദി അറേബ്യ മക്ക ഒഴികെയുള്ള പള്ളികൾ വീണ്ടും തുറക്കാൻ തീരുമാനിച്ചത്. അതിനിടെ ജിദ്ദയിൽ നിയന്ത്രണം കടുപ്പിച്ചതിന്റെ ഭാഗമായി പള്ളികളിലുള്ള നിസ്കാരം വിലക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa