ഇറാഖിൽ കൊറോണയിൽ നിന്ന് മുക്തി നേടിയവർ മറ്റു കൊറോണ രോഗികളുടെ ചികിത്സക്കായി രക്തം വിൽക്കുന്നു
ഇറാഖിൽ കൊറോണ രോഗം ഭേദമായവർ കൊറോണ ബാധിച്ച മറ്റുള്ളവരുടെ ചികിത്സക്കായി തങ്ങളുടെ രക്തം വിൽക്കുന്നതായി റിപ്പോർട്ട്. ആയിരം ഡോളറിനു മുകളിൽ വില ഈടാക്കിയാണു വില്പന നടത്തുന്നതെന്ന് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു.
ബ്ളഡ് പ്ളാസ്മ ചികിത്സ കൊറോണ പരിചരണത്തിൽ വിജയകരമായതായി കണ്ടതിനെത്തുടർന്നാണു ആളുകൾ ഈ അവസരം മുതലെടുത്ത് സോഷ്യൽ മീഡിയകളിലൂടെ രക്തം വില്പന നടത്തുന്നത്.
അതേ സമയം ഇത്തരത്തിൽ രക്തം വിൽക്കുന്നത് തെറ്റാണെന്ന് ഇറാഖി കർമ്മശാസ്ത്ര പണ്ഡിതൻ അഹമദ് ത്വാഹ ഫത്‌വ ഇറക്കിയിട്ടുണ്ട്. രക്തം ദാനം ചെയ്യുന്നത് രോഗം ഭേദമായവരുടെ കടമയാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa