കോവിഡ് ബാധിച്ച് സൗദിയിൽ ഒരു മലയാളി കൂടി മരണപ്പെട്ടു.
റിയാദ്: സൗദിയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി അബ്‌ദുൽ ഹമീദ് പക്‌സാൻ (50) ആണ് റിയാദിൽ മരണപ്പെട്ടത്. പക്‌സാൻ പറമ്പിൽ പരേതനായ കാദറിന്റെ മകനാണ്.
റിയാദിൽ ജോലി ചെയ്‌തു വരികയായിരുന്ന അബ്ദുൽ ഹമീദ് ഏഴ് മാസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരണപ്പെട്ടത്.
മാതാവ്: നാലകത്ത് ബീഫാത്തിമ, ഭാര്യ: സക്കീന, മക്കൾ: ഹന്ന നസ്റീൻ, ഫാത്തിമ റിൻഷ, ശഹീം പക്‌സാൻ. അബ്ദുൽ സമദ് പക്‌സാൻ, ദാവൂദ് പക്‌സാൻ, ഹബീബ് പക്‌സാൻ എന്നിവരും സുലൈഖ, ഷരീഫ, സറീന, മുംതാസ് എന്നിവരും സഹേദരങ്ങളാണ്.
മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa