ഹൃദയാഘാതം; മലയാളി യുവാവ് സൗദിയിൽ മരണപ്പെട്ടു.
റിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദിയിൽ നിര്യാതനായി. തൃശൂർ നടത്തറ അഗസ്റ്റിൻ ജോയ് ആണ് റിയാദിൽ വെച്ച് ഹൃദായാഘാതം മൂലം മരണപ്പെട്ടത്. 37 വയസ്സായിരുന്നു.
മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, കമ്പനി ജീവനക്കാരനായ ജലീൽ തിരൂർ എന്നിവർ രംഗത്തുണ്ട്.
പത്ത് വർഷമായി റിയാദിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അഗസ്റ്റിൻ. ഭാര്യ:ആൻ മെരിയ. അച്ഛൻ: ജോയി. അമ്മ: ആലീസ്, സഹോദരി: സ്വീറ്റി ഫ്രാൻസിസ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa