വിദേശിയെ മർദ്ധിച്ച സൗദി പൗരൻ അറസ്റ്റിൽ; ശക്തമായ നടപടി കൈകൊള്ളുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ.
റിയാദ്: സൗദി പൗരന്മാരുടെ പരമ്പരാഗത ശിരോവസ്ത്രമായ ഷിമാഗ് കൊണ്ട് ഫേസ്മാസ്ക് ഉണ്ടാക്കി ഉപയോഗിച്ച വിദേശിയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്ത സ്വദേശി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.
വിദേശിയെ വാഹനത്തിൽ നിന്ന് ഇറങ്ങി ചെന്ന് അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നായിരുന്നു അറസ്റ്റ്. അബഹയിൽ നിന്നാണ് പ്രതി അറസ്റ്റിലായത്.
വീഡിയോ പരിശോധിച്ചതിനെ തുടർന്ന് സൗദി അറേബ്യൻ പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിറക്കുകയായിരുന്നു.
ജനങ്ങളോട് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ധാർമികത പാലിക്കണമെന്നും മറ്റുള്ളവരുമായി ഇടപെടുമ്പോൾ മനുഷ്യന്റെ അന്തസ്സിനേയും മതമൂല്യങ്ങളെയും മാനിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് ഉണർത്തി.
പൊതു സുരക്ഷക്ക് ഹാനികരമാകുകയും മറ്റുള്ളവരെ അപമാനിക്കുന്ന അധിക്ഷേപകരമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa